Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കെ കെ ശൈലജക്കെതിരായ സൈബര്‍ ആക്രമണം;യുഡിഎഫ് നേതാവ് അറസ്റ്റില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്:വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരായ സൈബര്‍ ആക്രമണത്തില്‍ വീണ്ടും അറസ്റ്റ്.ന്യൂ മാഹി പഞ്ചായത്ത് അംഗം ടി എച്ച് അസ്ലമിനെയാണ് ഇന്നലെ ന്യൂ മാഹി പൊലീസ് അറസ്റ്റ് ചെയ്തത്.യുഡിഎഫ് ന്യൂ മാഹി പഞ്ചായത്ത് ചെയര്‍മാനാണ് അസ്ലം.കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജാമ്യത്തില്‍ വിട്ടു.

കെ കെ ശൈലജയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടെന്ന കേസില്‍ മറ്റൊരാളെ തൊട്ടില്‍പാലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഐപിസി 153,കേരള പൊലീസ് ആക്ട് 120 (0) പ്രകാരമാണ് മുറ്റത്ത്പ്ലാവ് പെരുമ്പാലിയില്‍ മെബിന്‍ തോമസിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.ഇയാളെ പിന്നീട് രണ്ട് ആള്‍ ജാമ്യത്തില്‍ വിട്ടു. കെ കെ ശൈലജയുടെ ചിത്രം മോര്‍ഫ് ചെയ്‌തെന്ന പരാതിയില്‍ കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി മിന്‍ഹാജിനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. മട്ടന്നൂര്‍ പൊലീസാണ് കേസെടുത്തത്.

ആലപ്പുഴയിലെ ഇരട്ട വോട്ട്:നടപടി ആവശ്യപ്പെട്ട് യുഡിഎഫ് ഹൈക്കോടതിയില്‍

മുഖ്യമന്ത്രിയുടെയും കെ കെ ശൈലജ ടീച്ചറുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതിനാണ് കേസ്.മിന്‍ഹാജ് കെ എം പാലോളി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഫോട്ടോ പ്രചരിപ്പിച്ചത്.കലാപാഹ്വാനമടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് മട്ടന്നൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Recent News

Advertisement
WhiteswanTV Footer