Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

റെജീസ് ആന്റണിയുടെ ‘സ്വർഗ’ത്തിൽ മഞ്ജുപിള്ളയും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ ഫെർണാണ്ടസ് നിർമ്മിച്ച്, റെജീസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ” സ്വർഗം “. ജോണി ആന്റണി, അജു വർഗീസ് എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽ മഞ്ജുപിള്ളയും ഒരു പ്രധാന വേഷത്തിലെത്തുന്നു. സെറ്റിൽ ജോയിൻ ചെയ്ത ചിത്രത്തിന്റെ ഭാഗമായ വിവരം സോഷ്യൽ മീഡിയയിലൂടെ മഞ്ജു പിള്ള പ്രേക്ഷകരെ അറിയിച്ചത്.

മഞ്ജു പിള്ള,ജോണി ആന്റണി, അജു വർഗീസ് എന്നിവരെ കൂടാതെ അനന്യ, സിജോയ് വർഗീസ്, വിനീത് തട്ടിൽ, അഭിരാം രാധാകൃഷ്ണൻ, സജിൻ ചെറുകയിൽ, ഉണ്ണിരാജാ, രഞ്ജിത്ത് കങ്കോൽ, കുടശ്ശനാട് കനകം, ശ്രീരാം ദേവാഞ്ജന, സൂര്യാ, മഞ്ചാടി ജോബി, ശ്രീറാം, ദേവാജ്ഞന എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക തള്ളണമെന്ന ഹർജി ഹൈക്കോടതി തള്ളി

മധ്യതിരുവതാംകൂറിലെ ക്രൈസ്തവ പശ്ചാത്തലത്തിൽ അയൽവാസികളായ രണ്ടു കുടുംബങ്ങളുടെ ജീവിത സാഹചര്യത്തിൽ തിരിച്ചറിയുന്ന യാഥാർഥ്യങ്ങളാണ് ഈ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലായി ‘സ്വർഗ’ ത്തിന്റെ ചിത്രീകരണം പൂർത്തിയാകും.

സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസ്സി കെ. ഫെർണാണ്ടസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം എസ് ശരവണൻ നിർവ്വഹിക്കുന്നു. സന്തോഷ് വർമ്മ, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ബേബി ജോൺ കലയന്താനി എന്നിവരുടെ വരികൾക്ക് മോഹൻ സിതാര, ജിന്റോ ജോൺ, ലിസി ഫെർണാണ്ടസ് എന്നിവർ സംഗീതം പകരുന്നു.

ഏറെ പ്രശസ്തമായ ഒരുപിടി ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ രചിച്ച് ശ്രദ്ധേയനായ ബേബി ജോൺ കലയന്താനി ആദ്യമായി ഒരു സിനിമക്കു ഗാനങ്ങൾ രചിക്കുന്നത് ഈ ചിത്രത്തിലൂടെയാണ്. ലിസ്സി കെ ഫെർണാണ്ടസിന്റെ കഥയ്ക്ക് റെജിസ് ആന്റെണി, റോസ് റെജിസ് എന്നിവർ ചേർന്ന് തിരക്കഥ – സംഭാഷണമെഴുതുന്നു.

Recent News

Advertisement
WhiteswanTV Footer