റിയാദ്: റിയാദിലെ താമസസ്ഥലത്ത് മലയാളി യുവാവ് മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം വാഴക്കാട് മേപ്പത്തൂർ സ്വദേശി സുബൈർ (38) ആണ് മരിച്ചത്.
റിയാദിലെ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ശാഖയിലെ ജീവനക്കാരനായിരുന്നു സുബൈർ. കമ്മദിന്റെയും ആമിനയുടെയും മകനാണ്. ഭാര്യ മുബീന. മക്കൾ മുഹമ്മദ് മഹ്ബിൻ ഷാ, മുഹമ്മദ് ഹനാൻ ഷാ.
മരണാനന്തര നടപടികളും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഒരുക്കങ്ങളും റിയാദ് കെഎംസിസി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ഏകോപിപ്പിച്ചുകൊണ്ടിരിക്കുകയാണ്.


