Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഐപിഎലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി ആര്‍സിബി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ധരംശാല:ഐപിഎലില്‍ പ്ലേ ഓഫ് നിലനിര്‍ത്താനുളള നിര്‍ണ്ണായക മത്സരത്തില്‍ ജയം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍.പഞ്ചാബിനെതിരായ മത്സര്ത്തില്‍ പഞ്ചാബ് കിങ്‌സിനെ 60 റണ്‍സിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍.47 പന്തില്‍ ഏഴ് ഫോറും ആറ് സിക്‌സറുമടക്കം 92 റണ്‍സ് നേടിയ വിരാട് കോലിയുടെ മികവില്‍ 241 റണ്‍സ് എന്ന ലക്ഷ്യം മുന്നോട്ട് വെച്ച ബാംഗ്ലൂര്‍, പഞ്ചാബിനെ 17 ഓവറില്‍ 181 റണ്‍സില്‍ ഓള്‍ ഔട്ടാക്കി. 23 പന്തില്‍ 55 റണ്‍സ് നേടിയ രജത് പടിദാര്‍, 27 പന്തില്‍ 46 റണ്‍സ് നേടിയ കാമറൂണ്‍ ഗ്രീനുമാണ് കോലിക്ക് പുറമെ ബാംഗ്ലൂര്‍ ബാറ്റിംഗ് നിരയില്‍ തിളങ്ങിയ മറ്റ് താരങ്ങള്‍.

യാത്രക്കാരെ വലച്ച് എയര്‍ ഇന്ത്യ സര്‍വ്വീസ് ഇന്നും മുടങ്ങി

മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് നിരയില്‍ റിലീ റോസോ 27 പന്തില്‍ 61 റണ്‍സ് നേടി.19 പന്തില്‍ 37 റണ്‍സ് നേടിയ ശശാങ്ക് സിങ്,16 പന്തില്‍ 27 റണ്‍സ് നേടിയ ബെയര്‍‌സ്റ്റോ തുടങ്ങിയവര്‍ക്കൊഴിച്ച് മറ്റാര്‍ക്കും തന്നെ പഞ്ചാബ് നിരയില്‍ കാര്യമായ സംഭാവന നല്‍കാനായില്ല. ബെംഗളുരുവിന് വേണ്ടി സിറാജ്, പഞ്ചാബ് കിങ്‌സിന് വേണ്ടി ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി.

Recent News

Advertisement
WhiteswanTV Footer