Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പാനൂര്‍ സ്‌ഫോടനക്കേസില്‍ സിപിഎമ്മിനെതിരെ ആരോപണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂര്‍:പാനൂര്‍ സ്‌ഫോടനക്കേസില്‍ സിപിഐഎമ്മിന് ബന്ധമുണ്ടെന്ന ആരോപണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍.ഷാഫി പറമ്പലിന്റെ തിരഞ്ഞെടുപ്പ് പര്യടനം നടക്കാനിരിക്കുന്ന സ്ഥലത്തിന്റെ ഒന്നര കിലോമീറ്റര്‍ അകലെയാണ് സ്‌ഫോടനം നടന്നത്. പൊലീസിനും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കും.

‘അപരഭീഷണി’യില്‍ നിന്നും രക്ഷപെട്ട് എ വിജയരാഘവന്‍

ബോംബ് നിര്‍മിച്ചവരെ കെ കെ ശൈലജ തളളി പറയുമോയെന്നും പ്രവീണ്‍ ചോദിച്ചു.പാര്‍ട്ടി അക്രമ കൊലപാതക രാഷ്ട്രീയം നിര്‍ത്തിയിട്ടില്ല എന്നതിന്റെ തെളിവാണിതെന്നും മുഴുവന്‍ സിപിഐഎം ഓഫീസുകളും പൊലീസ് റെയ്ഡ് ചെയ്യണം പവീണ്‍ ആരോപിച്ചു.

ചെമ്പടയില്‍പ്പെട്ടവരാണ് ബോംബ് നിര്‍മിച്ചത്.തലശ്ശേരി, കൂത്തുപറമ്പ്, നാദാപുരം മേഖലയിലെ ഓഫീസുകള്‍ റെയ്ഡ് ചെയ്യണം.കെ കെ ശൈലജയുടെ പരാജയം ഉറപ്പായപ്പോഴാണ് ബോംബ് നിര്‍മാണത്തിലേക്ക് തിരിഞ്ഞതെന്ന് ആരോപിച്ച പ്രവീണ്‍ വടകരയിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനായി സിപിഐഎം കോപ്പ് കൂട്ടുന്നതായി സംശയമുണ്ടെന്നും ആരോപിച്ചു.

എന്നാല്‍ ബോംബ് നിര്‍മിച്ചവരുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് കെ കെ ശൈലജ പറഞ്ഞു.മറ്റ് പാര്‍ട്ടികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരാണ് സ്‌ഫോടനത്തില്‍ പെട്ടത്.പാര്‍ട്ടിക്ക് യോജിക്കാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തിയവരാണ്.കൂടെ പലരും ഫോട്ടോ എടുക്കാറുണ്ട്.ഫോട്ടോയെടുക്കാന്‍ വരുന്നവരുടെ പശ്ചാത്തലം പരിശോധിക്കാനാകില്ലെന്നും ശൈലജ പറഞ്ഞു.

Advertisement
WhiteswanTV Footer