Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Vadakara

വടകരയിൽ റോഡരികിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു

വടകര: കൈനാട്ടിക്ക് സമീപം റോഡരികിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു. ഉച്ചയോടെയാണ് സംഭവം. സമീപത്തെ മാരുതി സുസുക്കി ഷോറൂം ജീവനക്കാരന്റേതാണ് കത്തിനശിച്ച കാർ. രാവിലെ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽനിന്ന് ഉച്ചയോടെ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഷോറൂം ജീവനക്കാർ ഓടിയെത്തി. എന്നാൽ അപ്പോഴേക്കും കാറിൽ തീ ആളിപ്പടർന്നിരുന്നു. തുടർന്ന് വടകരയിൽനിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു. തീപിടിത്തത്തിൽ കാറിന്റെ മുൻഭാഗം ഏതാണ്ട് പൂർണമായും കത്തിനശിച്ചു.
Read more

വടകര തിരുവള്ളൂരിൽ തെരുവുനായയുടെ ആക്രമണം; മൂന്നുവയസുകാരനടക്കം നാല് പേർക്ക് കടിയേറ്റു

കോഴിക്കോട്: വടകര തിരുവള്ളൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ മൂന്നുവയസുകാരനടക്കം നാല് പേർക്ക് കടിയേറ്റു. ബിഹാർ സ്വദേശിയുടെ മൂന്നുവയസുള്ള മകനെയാണ് തെരുവുനായ ആക്രമിച്ച് വലിച്ചിഴച്ച് കൊണ്ടുപോകാൻ ശ്രമിച്ചത്. നാട്ടുകാർ ഇടപെട്ട് നായയെ തുരത്തിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. രാവിലെ നടക്കാനിറങ്ങിയ മൊയ്തുവിനാണ് ആദ്യം നായയുടെ കടിയേറ്റത്. തുടർന്ന് മൂന്ന് പേരെ കൂടി ആക്രമിച്ച ശേഷമാണ് അതിഥിത്തൊഴിലാളിയുടെ മകനെ നായ ആക്രമിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കടിച്ച ശേഷം വലിച്ചിഴച്ച് കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ വടികൊണ്ട് അടിച്ചും […]
Read more

വടകര ലഹരിക്കേസ്; രണ്ടാം പ്രതി കീര്‍ത്തനക്ക് ജാമ്യം

കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ രണ്ടാം പ്രതി കീർത്തനയ്ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പ്രതിക്കെതിരെ മുൻ ക്രിമിനൽ കേസുകളില്ലെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു. എല്ലാ ശനിയാഴ്ചയും രാവിലെ 10 മുതൽ 11 വരെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകളിൽ ഇടപെടാനോ പാടില്ലെന്നും വിചാരണക്കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ടുപോകരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. കേസിലെ ഒന്നാം പ്രതി കാവ്യയ്ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. വടകര സ്വദേശിയെ ലഹരിമരുന്നുമായി പിടികൂടിയതോടെയാണ് അധ്യാപകരെ ഇടനിലക്കാരാക്കിയുള്ള […]
Read more

നിർമാണത്തിലിരുന്ന കെട്ടിടത്തിൽ മോഷണം; ചെന്നൈ സ്വദേശി വടകരയിൽ അറസ്റ്റിൽ

കോഴിക്കോട്: നിർമാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സാധനസാമഗ്രികൾ മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശിയെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ ഇടപ്പാളയം മേഞ്ചൂർ സ്വദേശി മനോഹരൻ (50) ആണ് അറസ്റ്റിലായത്. വടകര പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ സ്ഥാപിച്ചിരുന്ന ലിഫ്റ്റിന്റെ വിലപിടിപ്പുള്ള ഭാഗങ്ങൾ, പുതുതായി സ്ഥാപിച്ച വയറിങ്ങുകൾ, സിസിടിവി സംവിധാനങ്ങൾ എന്നിവയാണ് ഇയാൾ മോഷ്ടിച്ചതെന്ന് പൊലീസ് അറിയിച്ചു. പലതവണകളായി കെട്ടിടത്തിൽ നിന്ന് ഏകദേശം നാല് ലക്ഷം രൂപ വിലമതിക്കുന്ന ഉപകരണങ്ങളും കോപ്പർ വയറുകളും […]
Read more

ഭിന്നശേഷിക്കാരനെ ക്രൂരമായി കുത്തിപ്പരിക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍

കോഴിക്കോട്: ഭിന്നശേഷിക്കാരനായ യുവാവിനെ കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. വടകര പതിയാരക്കര സ്വദേശി കുളങ്ങര മുഹമ്മദ് റിനാസിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച രാത്രി പത്തോടെയാണ് പതിയാരക്കര നീലിയേലത്ത് കടവിന് സമീപം ആക്രമണമുണ്ടായത്. സുഹൃത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കലത്തപ്പമുക്ക് സ്വദേശി സിറാജിനെ ബൈക്കിൽ പിന്തുടർന്നെത്തിയ റിനാസ് ആക്രമിക്കുകയായിരുന്നു. കത്തി ഉപയോഗിച്ചുള്ള ആക്രമണത്തിൽ സിറാജിന്റെ പുറത്തും കഴുത്തിലും ചെവിയിലും ഗുരുതരമായി പരിക്കേറ്റു. ചെവി അറ്റുതൂങ്ങിയ നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിറാജ് നിലവിൽ […]
Read more

വടകര ലഹരിക്കേസ്; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

കോഴിക്കോട്: വടകരയിൽ അധ്യാപകർ പ്രതികളായ എംഡിഎംഎ കേസിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. എസ്‌എസ്‌കെ അഡീഷണൽ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ എം. കെ. ഷൈൻ മോന്റെ നേതൃത്വത്തിലുള്ള നാലംഗ സമിതിയാണ് അന്വേഷണം നടത്തുക. ഇതുസംബന്ധിച്ച ഉത്തരവ് എസ്‌എസ്‌കെ പ്രോജക്ട് ഡയറക്ടർ പുറത്തിറക്കി. കേസിൽ പേരാമ്പ്ര ബി.ആർ.സി.യിലെ അധ്യാപികമാരായ കീർത്തന, കാവ്യ, നീഷ്മ എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിന് പിന്നാലെ ഇവരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക അന്വേഷണത്തിന് തുടക്കമായത്. അതേസമയം, കേസിലെ പ്രതികളുടെ […]
Read more

വടകര ലഹരിക്കേസ്; അധ്യാപിക കാവ്യയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

കോഴിക്കോട്: വടകരയിലെ ലഹരി ഇടപാട് കേസിൽ പ്രതിയായ അധ്യാപിക കാവ്യയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ബിആർസിക്ക് കീഴിൽ സ്പെഷ്യൽ എഡ്യൂക്കേറ്ററായി ജോലി ചെയ്തിരുന്ന കാവ്യയ്ക്കെതിരെയാണ് നടപടി. കേസിൽ അറസ്റ്റിലായതിന് പിന്നാലെ മറ്റൊരു അധ്യാപികയായ കീർത്തനയെയും ബിആർസി നേരത്തെ പിരിച്ചുവിട്ടിരുന്നു. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാവ്യയ്ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് സ്‌കൂൾ അധികൃതർ വ്യക്തമാക്കിയിരുന്നു. ഇരുവരും കരാർ അടിസ്ഥാനത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. അധ്യാപികമാർ ലഹരി ഇടപാടിൽ ഉൾപ്പെട്ടെന്ന വിവരം പുറത്തുവന്നത് ഞെട്ടലുണ്ടാക്കിയതായി ബിആർസിയിലെ മറ്റ് അധ്യാപകർ പ്രതികരിച്ചു. കാവ്യയും കീർത്തനയും […]
Read more

വടകര ചാനിയംകടവിൽ കലുങ്കിനടിയിൽ ഒളിപ്പിച്ച നിലയിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി

വടകര:​വടകര ചാനിയംകടവിൽ പ്ലാസ്റ്റിക് ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു. ചാനിയംകടവ് – ശാന്തി നഗർ റോഡ് ജങ്ഷനിലെ കലുങ്കിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്ഫോടകവസ്തുക്കൾ. കഴിഞ്ഞ ദിവസം പ്രദേശത്തുണ്ടായ രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നതിനിടെയാണ് ബോംബുകൾ കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം ബോംബുകൾ സുരക്ഷിതമായി കസ്റ്റഡിയിലെടുക്കുകയും പിന്നീട് പുറമേരി കുനിങ്ങാട് ക്വാറിയിൽ എത്തിച്ച് വിദഗ്ധമായി നിർവീര്യമാക്കുകയും ചെയ്തു. ​സമീപദിവസങ്ങളിൽ ഈ പ്രദേശത്ത് സി.പി.എം – മുസ്ലിം ലീഗ് […]
Read more

കോഴിക്കോട് വടകരയില്‍ ട്രെയിൻ തട്ടി ഭിന്നശേഷിക്കാരന് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് വടകരയില്‍ ട്രെയിൻ തട്ടി ഭിന്നശേഷിക്കാരനായ മധ്യവയസ്കന് ദാരുണാന്ത്യം. കുരിയാടി സ്വദേശിയായ കനകനാണ് മരിച്ചത്. കേള്‍ക്കാനോ സംസാരിക്കാനോ സാധിക്കാത്ത ആളായിരുന്നു കനകൻ. ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്‍റർസിറ്റി ട്രെയിനാണ് കനകനെ ഇടിച്ചത്.പാളം കടന്ന്നടന്നു പോവുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച്‌ തന്നെ കനകൻ മരിച്ചു. പോലീസ് തുടർ നടപടികള്‍ സ്വീകരിച്ചു.
Read more

വടകരയില്‍ ബസിടിച്ച് പരിക്കേറ്റ മഹിളാ കോണ്‍ഗ്രസ് നേതാവ് മരിച്ചു

കോഴിക്കോട് : വടകര പുതിയ ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ബസിടിച്ച് പരിക്കേറ്റ മഹിളാ കോണ്‍ഗ്രസ് നേതാവ് മരിച്ചു. മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ.പുഷ്പവല്ലി(65)യാണ് മരിച്ചത്.കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയോടെ മരണം. വടകര നഗരസഭ മുന്‍ കൗണ്‍സിലറാണ്. വെള്ളിയാഴ്ച രാവിലെയാണ് അപകടം. മകള്‍ക്കും പേരക്കുട്ടിക്കും ഒപ്പം കണ്ണൂരിലേക്ക് പോകാനായി ബസ് സ്റ്റാന്‍ഡില്‍ എത്തിയതായിരുന്നു പുഷ്പവല്ലി. ഇതിനിടെയാണ് വടകര-പയ്യോളി റൂട്ടിലെ ഹരേറാം എന്ന ബസ് ഇവരെ ഇടിച്ചിടുകയായിരുന്നു. നിലത്തുവീണ ഇവരുടെ ശരീരത്തിലൂടെ ബസിന്റെ ടയര്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix