Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നിർമാണത്തിലിരുന്ന കെട്ടിടത്തിൽ മോഷണം; ചെന്നൈ സ്വദേശി വടകരയിൽ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: നിർമാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സാധനസാമഗ്രികൾ മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശിയെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ ഇടപ്പാളയം മേഞ്ചൂർ സ്വദേശി മനോഹരൻ (50) ആണ് അറസ്റ്റിലായത്.

വടകര പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ സ്ഥാപിച്ചിരുന്ന ലിഫ്റ്റിന്റെ വിലപിടിപ്പുള്ള ഭാഗങ്ങൾ, പുതുതായി സ്ഥാപിച്ച വയറിങ്ങുകൾ, സിസിടിവി സംവിധാനങ്ങൾ എന്നിവയാണ് ഇയാൾ മോഷ്ടിച്ചതെന്ന് പൊലീസ് അറിയിച്ചു.

പലതവണകളായി കെട്ടിടത്തിൽ നിന്ന് ഏകദേശം നാല് ലക്ഷം രൂപ വിലമതിക്കുന്ന ഉപകരണങ്ങളും കോപ്പർ വയറുകളും മോഷണം പോയതായി പൊലീസ് കണ്ടെത്തി.

കെട്ടിടത്തിൽ പുതുതായി സ്ഥാപിച്ച വയറിങ്ങുകൾ പൂർണമായും വലിച്ചുപൊട്ടിച്ച നിലയിലായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

One thought on “നിർമാണത്തിലിരുന്ന കെട്ടിടത്തിൽ മോഷണം; ചെന്നൈ സ്വദേശി വടകരയിൽ അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer