Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Vadakara

വടകരയില്‍ മുസ്ലിങ്ങളെ വോട്ടര്‍പട്ടികയില്‍ നിന്നും പുറത്താക്കാന്‍ ബിജെപി ശ്രമം

കോഴിക്കോട്: വടകര മുനിസിപ്പാലിറ്റിയിലെ 36ാം വാര്‍ഡിലെ സ്ഥിരതാമസക്കാരായ 262 മുസ്‌ലിംകളെ വോട്ടര്‍പട്ടികയില്‍ നിന്നും പുറത്താക്കാന്‍ ബിജെപി ശ്രമം. ബിജെപി നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ഹിയറിങ് നടക്കുകയാണ്. നോട്ടിസ് ലഭിച്ചവര്‍ തങ്ങള്‍ വാര്‍ഡിലെ താമസക്കാരാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ബിജെപി കൊടുത്ത അപേക്ഷകളില്‍ പറയുന്നതില്‍ 99 ശതമാനവും വാര്‍ഡില്‍ തന്നെയുള്ളവരാണെന്ന് എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റി അംഗം കെ വി പി ഷാജഹാന്‍ പറഞ്ഞു. വിവാഹത്തിന് ശേഷം ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോയവരാണ് ബാക്കിയുള്ളവര്‍. അവരും ഇവിടെ തന്നെയായിരിക്കും വോട്ടുചെയ്യുക. […]
Read more

വടകരയിൽ മീൻ പിടിക്കുന്നതിനിടെ കനാലില്‍ വീണ് യുവാവ് മരിച്ചു

കോഴിക്കോട്: മീൻ പിടിക്കുന്നതിനിടെ കനാലിൽ വീണ് യുവാവ് മരിച്ചു. കോഴിക്കോട് വടകര മാഹി കനാലിലാണ് മീൻ പിടിക്കുന്നതിനിടെ കനാലിൽ വീണ് യുവാവ് മരിച്ചത്. തോടന്നൂര്‍ വരക്കൂല്‍താഴെ മുഹമ്മദ്(21) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ വടകര-മാഹി കനാലില്‍ കന്നിനടക്കും കോട്ടപ്പള്ളിക്കും ഇടയിലാണ് സംഭവമുണ്ടായത്. സൈഡ് കള്‍വര്‍ട്ടിനടുത്ത് നിന്ന് വല വീശി മീന്‍ പിടിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കനാലില്‍ വീണുപോയതാകാമെന്നാണ് കരുതുന്നത്. ഇവിടെ മീന്‍ പിടിക്കാനെത്തിയ മറ്റൊരാള്‍ക്ക് കനാലിന് സൈഡിൽ മത്സ്യം ഇട്ടുവച്ചിരുന്ന ബക്കറ്റ് കരയില്‍ കണ്ടതിനെ തുടര്‍ന്ന് സംശയം തോന്നുകയായിരുന്നു. […]
Read more

വടകരയില്‍ തെങ്ങ് കടപുഴകി വീണ് സ്‌കൂട്ടര്‍ യാത്രിക്കാരന്‍ മരിച്ചു

കോഴിക്കോട്: വടകരയില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിനു മുകളില്‍ തെങ്ങ് കടപുഴകി വീണ് യാത്രക്കാരന്‍ മരിച്ചു. വില്ല്യാപ്പള്ളി കുന്നുമ്മായിന്റെവിട മീത്തല്‍ ദാമോദരന്റെ മകന്‍ പവിത്രന്‍ (64) ആണ് മരിച്ചത്. രാവിലെ 11 മണിയോടെയായിരുന്നു അപകടം. പരുക്കേറ്റ പവിത്രനെ വടകര സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം വടകര ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
Read more

വടകരയിൽ അഞ്ച് പേർക്ക് കുറുക്കന്റെ കടിയേറ്റു

കോഴിക്കോട്: വടകരയിൽ അഞ്ച് പേർക്ക് കുറുക്കന്റെ കടിയേറ്റു. ലോകനാർകാവ്, സിദ്ധാശ്രമം പരിസരം, മേമുണ്ട മഠം എന്നിവിടങ്ങളിലാണ് കുറുക്കൻ്റ ആക്രമണം ഉണ്ടായത്. ഒരാൾക്ക് നായയുടെ ആക്രമണത്തിലും പരിക്കേറ്റിട്ടുണ്ട്. മേമുണ്ട മഠത്തിന് സമീപം ചന്ദ്രികയ്ക്കാണ് നായയുടെ കടിയേറ്റത്. പരിക്കേറ്റവരിൽ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read more

2026ൽ വടകരയിൽ കെ കെ രമയെ തോൽപ്പിക്കാൻ സിപിഎമ്മിന്റെ യുവ വനിതാ പോരാളി

വടകര നിയമസഭാ മണ്ഡലം കടത്തനാടൻ പോരാട്ട ഭൂമികയിലെ വീറും വാശിയും ഉള്ള ഒരു മണ്ഡലമാണ്. കൊലപാതക രാഷ്ട്രീയത്തിനെതിരെ ജനാധിപത്യത്തിന്റെ രാഷ്ട്രീയമുയര്‍ത്തിയ വടകരയില്‍ ആര്‍എംപിഐ സ്ഥാനാര്‍ഥി കെ കെ രമയ്ക്കായിരുന്നു 2021ൽ അട്ടിമറി വിജയം. എക്കാലവും ഇടതുപക്ഷത്തിന്റെ കുത്തക സീറ്റായിരുന്ന വടകരയിൽ ലോക് താന്ത്രിക് ജനതാദളിലെ മനയത്ത് ചന്ദ്രനെതിരെ 7014 വോട്ടിനായിരുന്നു ടി പി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തിന് ഒന്‍പതാണ്ടു തികയുന്ന വേളയിൽ അദ്ദേഹത്തിന്റെ ഭാര്യ രമയുടെ ആധികാരിക വിജയം. 2014 മേയ് നാലിനാണു 51 വെട്ടിനാല്‍ ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. […]
Read more

ആളൊഴിഞ്ഞ വാഴത്തോപ്പില്‍ കത്തിക്കരിഞ്ഞ മൃതദേഹം

കോഴിക്കോട്: വടകരയില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. ശ്മശാന റോഡിന് സമീപത്തായി ആളൊഴിഞ്ഞ വാഴത്തോപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ചോറോട് സ്വദേശി ചന്ദ്രനാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ വാഴത്തോട്ടത്തിൽ നിന്നും പുക ഉയരുന്നത് കണ്ട് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസിനെ വിവരം അറിയിച്ചു. പോലീസ് നടത്തിയ പരിശോധനയില്‍ തുണിസഞ്ചിയും അതിൽ കത്തും മൊബൈല്‍ ഫോണും കണ്ടെത്തി. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റും. സംഭവത്തിൽ വടകര പോലീസ് അന്വേഷണം ആരംഭിച്ചു.
Read more

കാരവാനില്‍ യുവാക്കള്‍ മരിച്ച സംഭവം: എന്‍ഐടി സംഘം പരിശോധന നടത്തും

കോഴിക്കോട്: വടകരയില്‍ കാരവാനില്‍ യുവാക്കള്‍ മരിച്ച സംഭവത്തില്‍ എന്‍ഐടി സംഘം പരിശോധന നടത്തും. കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചാണ് യുവാക്കള്‍ മരിച്ചതെന്ന് കണ്ടെത്തിയിരുന്നു. കാരവാന്റെ ഉള്ളില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് എങ്ങനെ എത്തിയെന്ന് കണ്ടെത്താനാണ് വിശദമായ പരിശോധന നടത്തുന്നത്. പരിശോധനയ്ക്കുശേഷം വിശദമായ റിപ്പോര്‍ട്ട് ഒരാഴ്ടയ്ക്കകം എന്‍ഐടി സംഘം അധികൃതര്‍ക്ക് കൈമാറും. ജനറേറ്ററില്‍ നിന്നാണ് വിഷ പുക വന്നതെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. വിഷ പുക എങ്ങനെ കാരവാനിന്റെ ഉള്ളിലേക്ക് കയറിയെന്നതടക്കം കര്‍ണ്ടെത്താനാണ് വിശദമായ പരിശോധന.
Read more

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചവര്‍ക്കെതിരേ കേസെടുക്കാത്തത് എന്തുകൊണ്ട്: വടകര കോടതി

കോഴിക്കോട്: മതസ്പര്‍ദ്ധയുണ്ടാക്കാന്‍ കാഫിര്‍ വ്യാജ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസ് എടുക്കാത്തതിനെ ചോദ്യം ചെയ്ത് വടകര കോടതി. അമ്പാടിമുക്ക് സഖാക്കള്‍ ഫേസ്ബുക്ക് ഗ്രൂപ്പിന്റെ അഡ്മിന്‍ മനീഷ്, റെഡ് ബറ്റാലിയന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത അമല്‍ റാം, റെഡ് എന്‍കൗണ്ടര്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത റിബേഷ്, പോരാളി ഷാജി ഫേസ്ബുക് പേജിന്റെ അഡ്മിന്‍ വഹാബ് എന്നിവരെ കേസില്‍ പ്രതി ചേര്‍ക്കാത്തത് എന്തുകൊണ്ടാണെന്നാണ് വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ചോദിച്ചിരിക്കുന്നത്. കാഫിര്‍ സ്‌ക്രീന്‍ഷോട്ട് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതും […]
Read more

ഷാഫി പറമ്പിൽ എംഎൽഎ സ്ഥാനം രാജിവച്ചു

തിരുവനന്തപുരം:വടകരയിൽ നിന്ന് ലോക്‌സഭാംഗമായി വിജയിച്ച ഷാഫി പറമ്പിൽ പാലക്കാട് നിയോജക മണ്ഡലം എംഎൽഎ സ്ഥാനം രാജിവച്ചു. സ്പീക്കര്‍ എഎൻ ഷംസീറിൻ്റെ ഓഫീസിൽ നേരിട്ടെത്തിയാണ് രാജി സമര്‍പ്പിച്ചത്. ഇതോടെ പാലക്കാട് നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് ഉറപ്പായി. പാർലമെന്റിലേക്ക് പോകുമ്പോൾ നിയമസഭയിലെ അനുഭവം കരുത്താകുമെന്ന് രാജിവെച്ച ശേഷം ഷാഫി പറമ്പിൽ പ്രതികരിച്ചു. പോയി തോറ്റിട്ട് വാ എന്ന് പറഞ്ഞല്ല പാലക്കാട്ടുകാർ തന്നെ വടകരക്ക് അയച്ചതെന്നും ഉപതെരഞ്ഞെടുപ്പിലും ആ രാഷ്ട്രീയ ബോധ്യം പാലക്കാട്ടുകാർക്ക് ഉണ്ടാകുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
Read more

ചിരി മായാതെ മടങ്ങു ടീച്ചര്‍;ഫെയ്‌സ്ബുക്ക് കുറിപ്പുമായി കെ കെ രമ

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കനത്ത തോല്‍വി ഏറ്റുവാങ്ങിയ സാഹചര്യത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശൈലജ ടീച്ചറിന് ആശ്വാസ കുറിപ്പുമായി വടക്കര എം.എൽ.എ കെ കെ രമ.ഫെയ്‌സ്ബുക്കിലാണ് രമ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.ചിരി മായാതെ മടങ്ങൂ ടീച്ചര്‍ എന്ന് പറഞ്ഞു കൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ചിരി മായാതെ മടങ്ങു ടീച്ചര്‍….. മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വെക്കാനുമൊക്കെ ചിരി മായാത്ത മുഖം ബാക്കി വെക്കണം മനുഷ്യനെന്ന് അപാരമായി ആഗ്രഹിക്കുന്നവരുടെ നാടാണിത്…ഇവിടുന്ന് മടങ്ങുമ്പോള്‍ അങ്ങനെയേമടങ്ങാവൂ??..മരിച്ച മനുഷ്യരേയും തോറ്റ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix