സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മാട്രിമോണിയില്‍ പരസ്യം ചെയ്തിട്ടും വിവാഹം നടന്നില്ല;നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി:മാട്രിമോണി സൈറ്റില്‍ രജിസ്ട്രേഷന്‍ ചെയ്തിട്ടും വിവാഹം നടക്കാതെ വന്ന യുവാവിന് നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍.ചേര്‍ത്തല സ്വദേശിയായ യുവാവ് നല്‍കിയ പരാതിയിലാണ് എറണാകുളത്തെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ നടപടി വിധിച്ചത്.മാട്രിമോണി സൈറ്റായ കേരള മാട്രിമോണിക്കെതിരെയാണ് പരാതി നല്‍കിയത്. യുവാവിന് ചെലവായ 4100 രൂപയ്ക്ക് പുറമെ നഷ്ടപരിഹാരമായി 28000 രൂപയും നല്‍കണമെന്നാണ് ഡിബി ബിനു അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.

കമ്പനിയുടെ വെബ്‌സൈറ്റില്‍ 2018 ഡിസംബറില്‍ യുവാവ് ഫ്രീയായി പ്രൊഫൈല്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് ശേഷം വെബ്സൈറ്റിന്റെ ഓഫീസില്‍ നിന്നും പലതവണ ബന്ധപ്പെടുകയും തുക നല്‍കിയാലേ വധുവിന്റെ വിവരങ്ങള്‍ നല്‍കുകയുള്ളൂ എന്നും അറിയിച്ചു. രജിസ്റ്റര്‍ ചെയ്താല്‍ വിവാഹം നടത്തുന്നതിന് വേണ്ടി എല്ലാ സഹായവും ചെയ്തു നല്‍കാമെന്ന് വാഗ്ദാനം നല്‍കിയതോടെ 4,100 രൂപ ഫീസടച്ച് യുവാവ് രജിസ്ട്രേഷനും നടത്തി. എന്നാല്‍ പണം നല്‍കിയതിന് ശേഷം ഫോണ്‍ കോളുകള്‍ക്ക് മറുപടിയുണ്ടായില്ല. ഓഫീസില്‍ പോയി കാര്യം പറഞ്ഞിട്ടും ഫലമുണ്ടാകാതെ വന്നതോടെ യുവാവ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനെ സമീപിക്കുകയായിരുന്നു.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.