സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

രാജ്യത്ത് ഭാരതീയ ന്യായ് സംഹിത നടപ്പിലായി: ആദ്യകേസ് റിപ്പോർട്ട് ചെയ്തത് രാജ്യതലസ്ഥാനത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി∙ അർധരാത്രി പിന്നിട്ടതോടെ കൊളോണിയൽ കാലത്തെ നിയമങ്ങൾക്കു ഗുഡ്ബൈ പറഞ്ഞ് രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നിരിക്കുകയാണ് .

രാജ്യത്ത് ഇന്നു മുതൽ പ്രാബല്യത്തിൽ വന്ന ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റജിസ്റ്റർ ചെയ്തതു തലസ്ഥാനമായ ഡൽഹിയിൽ. ഡൽഹി കമല പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്.ന്യൂഡൽഹി റെയിൽവേ സ്റ്റേഷന്റെ ഫുട്ട് ഓവർ ബ്രിഡ്ജിനടിയിൽ തടസ്സം സൃഷ്ടിച്ചതിനു തെരുവ് കച്ചവടക്കാരനെതിരെയാണ് ഭാതീയ ന്യായ് സംഹിത സെക്ഷൻ 285 പ്രകാരം എഫ്ഐആർ റജിസ്റ്റർ ചെയ്തത്.

പ്രധാന റോഡിനു സമീപം വണ്ടിയിൽ നിന്ന് പുകയിലയും വെള്ളവും പങ്കജ് കുമാർ വിൽക്കുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി എഫ്ഐആറിൽ പറയുന്നു. പ്രദേശത്ത് പട്രോളിങ് നടത്തുകയായിരുന്ന പോലീസ് ഇയാളോട് വണ്ടി മാറ്റാൻ പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പൊലീസിന്റെ ആവശ്യം ചെവിക്കൊള്ളാതെ പങ്കജ് കുമാർ വിൽപന തുടരുകയായിരുന്നു.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.