Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഭാരം കുറയ്‌ക്കാനുള്ള രണ്ട്‌ മരുന്നുകള്‍ക്ക്‌ ഇന്ത്യയില്‍ അംഗീകാരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഭാരം കുറയ്‌ക്കാനും പ്രമേഹം നിയന്ത്രിക്കാനും വിദേശരാജ്യങ്ങളിലൊക്കെ വ്യാപകമായി ഉപയോഗിച്ച്‌ വരുന്ന ടിര്‍സെപ്‌റ്റൈഡ്‌ മരുന്ന്‌ ഇറക്കുമതി നടത്താനും വിപണനം ചെയ്യാനും ഡ്രഗ്‌ കണ്‍ട്രോള്‍ ജനറല്‍ ഓഫ്‌ ഇന്ത്യയുടെ വിദഗ്‌ധ സമിതി അനുമതി നല്‍കി. എലി ലില്ലി നിര്‍മ്മിക്കുന്ന ഈ മരുന്ന്‌ മൗഞ്ചാരോ, സെപ്‌ബൗണ്ട്‌ എന്നീ പേരുകളിലാണ്‌ അമേരിക്കയില്‍ വിപണനം നടത്തുന്നത്‌. വിദഗ്‌ധ സമിതിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ഡ്രഗ്‌ കണ്‍ട്രോള്‍ ജനറല്‍ ഓഫ്‌ ഇന്ത്യ അന്തിമ അനുമതി നല്‍കും.

കുത്തിവയ്‌പ്പിലൂടെ എടുക്കുന്ന ഈ മരുന്ന്‌ ശരീരഭാരം 18 ശതമാനം വരെ കുറയ്‌ക്കാന്‍ സഹായിക്കുമെന്ന്‌ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മൗഞ്ചാരോ പ്രമേഹത്തിനും സെപ്‌ബൗണ്ട്‌ ഭാരം കുറയ്‌ക്കലിനും ഉദ്ദേശിച്ചുള്ളതാണ്‌.2.5 മില്ലിഗ്രാം മുതല്‍ 12.5 മില്ലിഗ്രാം വരെയുള്ള ആറ്‌ വ്യത്യസ്‌ത ഡോസുകള്‍ അടങ്ങിയ കുത്തിവയ്‌പ്പ്‌ രൂപത്തിലുള്ള മരുന്നുകള്‍ക്ക്‌ രണ്ട്‌ ആഗോള ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ഇന്ത്യയിലെ വിദഗ്‌ധ സമിതി അംഗീകാരം നല്‍കിയത്‌.എന്നാല്‍ ഈ മരുന്നുകള്‍ നിര്‍ദ്ദേശിക്കുന്ന രോഗികളെ ശ്രദ്ധാപൂര്‍വം തിരഞ്ഞെടുക്കണമെന്നും വിദഗ്‌ധ സമിതി ശുപാര്‍ശ ചെയ്യുന്നു.

രോഗികള്‍ ആദ്യം ഭക്ഷണക്രമീകരണവും വ്യായാമവും പിന്തുടരാന്‍ നിര്‍ദ്ദേശിക്കണമെന്നും സമിതി നിഷ്‌ക്കര്‍ഷിക്കുന്നു. ഇവയ്‌ക്കെല്ലാം ശേഷവും ഭാരം കുറയുന്നില്ലെങ്കില്‍ മാത്രമേ ഈ മരുന്നുകള്‍ ശുപാര്‍ശ ചെയ്യാവൂ എന്നും സമിതി കൂട്ടിച്ചേര്‍ക്കുന്നു. ഇന്ത്യയിലെ ഈ മരുന്നുകളുടെ വില അറിവായിട്ടില്ലെങ്കിലും പ്രതിമാസം 15,000 രൂപയെങ്കിലും ആകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix