Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: medicine

നിയന്ത്രണത്തിലില്ലാത്ത മരുന്നുകളുടെ വില ജൂലായ് മുതൽ 10% കൂടിയേക്കും

തൃശ്ശൂർ: പശ്ചിമേഷ്യയിലെ സംഘർഷം ആരോഗ്യരംഗത്തും ബാധിക്കുമെന്ന ആശങ്ക ഉയരുന്നു. പെട്രോളിയം ഉത്പന്നങ്ങളുടെ ക്ഷാമം കാരണം മരുന്ന് നിർമാണത്തിന് ആവശ്യമായ ഘടകങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുകയാണ്. മെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കാൻ വേണ്ട അസംസ്‌കൃത വസ്തുക്കളുടെ കുറവും പ്രശ്‌നമായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നിയന്ത്രണത്തിലില്ലാത്ത ചില മരുന്നുകളുടെ വില ജൂലായ് മുതൽ പത്ത് ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഔഷധ നിർമാതാക്കൾ നഷ്ടം നികത്താൻ വില വർധന ആവശ്യപ്പെട്ടതിനെ തുടർന്ന് സർക്കാർ അനുകൂല തീരുമാനം എടുക്കുമോയെന്ന ആശങ്കയും നിലനിൽക്കുന്നു. […]
Read more

മഞ്ഞൾ സപ്ലിമെന്റുകൾ അമിതമായാൽ പണികിട്ടും; സോഷ്യൽ മീഡിയ ചികിത്സാ നിർദ്ദേശങ്ങൾ പിന്തുടരുന്നവർ ജാഗ്രത പാലിക്കുക

ആരോഗ്യ സംബന്ധമായ എന്ത് സംശയങ്ങൾക്കും ഇന്ന് നമ്മൾ ആദ്യം ആശ്രയിക്കുന്നത് സ്മാർട്ട്ഫോണുകളെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെയുമാണ്. ഇൻസ്റ്റഗ്രാമിലും യൂട്യൂബ് റീൽസുകളിലും ഡോക്ടർമാരും ഹെൽത്ത് ഇൻഫ്ലുവൻസർമാരും നൽകുന്ന ലളിതമായ നിർദ്ദേശങ്ങൾ പാലിച്ച് സ്വയം ചികിത്സ നടത്തുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിച്ചുവരികയാണ്. എന്നാൽ ശാസ്ത്രീയമായ പരിശോധനകളോ വ്യക്തിഗതമായ വൈദ്യോപദേശമോ ഇല്ലാതെ ഇത്തരം വിരൽത്തുമ്പ് അറിവുകളെ അന്ധമായി വിശ്വസിക്കുന്നത് എത്രത്തോളം അപകടകരമാണെന്ന് വ്യക്തമാക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ അമേരിക്കയിൽ നിന്നും പുറത്തുവരുന്നത്. പ്രകൃതിദത്തമായ ഔഷധങ്ങൾ പോലും അമിതമായാൽ ശരീരത്തിന് വില്ലനാകുമെന്ന് 57 […]
Read more

പേറ്റന്റ് കാലാവധി കഴിഞ്ഞ മരുന്നുകൾക്ക് ഉയർന്ന വില; കെഎംഎസ്‌സിഎല്ലിന് കോടികളുടെ നഷ്ടം

കോഴിക്കോട്: കേരള മെഡിക്കൽ സർവീസ് കോർപറേഷൻ ലിമിറ്റഡിൽ (കെഎംഎസ്‌സിഎൽ) കോടി രൂപയുടെ നഷ്ടമുണ്ടാകുന്ന നിലയ്ക്ക് മരുന്ന് വാങ്ങൽ നടപടികൾ പുരോഗമിക്കുകയാണ്. അന്താരാഷ്ട്ര കമ്പനിയുമായി നടത്തിയ ഒറ്റ കരാറിൽ മാത്രം 2.30 കോടി രൂപയുടെ നഷ്ടമാണ് കെഎംഎസ്‌സിഎൽ ഏറ്റുവാങ്ങിയതെന്നാണ് പുറത്തുവരുന്ന വിവരം. അർബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന “അവിബാക്ടം എന്ന ഇൻജക്‌ഷൻ വൈലിന് കെഎംഎസ്‌സിഎൽ 3205 രൂപ നൽകിയപ്പോൾ തിരുവനന്തപുരം റീജണൽ കാൻസർ സെന്റർ അതേ മരുന്ന് 475 രൂപയ്ക്ക്, തൊട്ടടുത്തുള്ള എസ്‌എടി ആശുപത്രിയുടെ പേയിംഗ് കൗണ്ടർ 600 രൂപയ്ക്ക് […]
Read more

ഒരു വയസ്സുള്ള കുഞ്ഞിന് അധിക ഡോസ് മരുന്ന് നല്‍കിയ സംഭവം; അന്വേഷണം ആരംഭിച്ചു

പാലക്കാട്: കോട്ടത്തറ ട്രൈബല്‍ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ഒരു വയസ്സുള്ള കുഞ്ഞിന് അധിക ഡോസ് മരുന്ന് നല്‍കിയ സംഭവത്തില്‍ ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കാവ്യ കരുണാകരനാണ് ഗൂളിക്കടവ് അരുണ്‍-സ്നേഹ ദമ്പതിമാരുടെ വീട്ടിലെത്തി വിശദമായ മൊഴി രേഖപ്പെടുത്തിയത്. അരുണിന്റെ അച്ഛന്‍ അനില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. കോട്ടത്തറ ആശുപത്രിയില്‍ നിന്ന് കുഞ്ഞിന് അധിക ഡോസ് നല്‍കിയ ദിവസം ജോലിയിലുണ്ടായിരുന്ന ശിശുരോഗ വിദഗ്ധന്റെയും നഴ്സിന്റെയും ഫാര്‍മിസിസ്റ്റിന്റെയും […]
Read more

പാക്കിസ്ഥാനിൽ ക്ഷയരോഗം ബാധിച്ച ആനകൾക്ക് മനുഷ്യമരുന്ന് നൽകാൻ ആരോഗ്യവിദഗ്ദർ

പാക്കിസ്ഥാനിൽ ആനകൾക്കിടയിൽ ക്ഷയരോഗം വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ ക്ഷയരോഗം ബാധിച്ച ആനകൾക്ക് ഒരു ദിവസം കുറഞ്ഞത് 400 ഗുളികകൾ നൽകുന്ന ചികിത്സാരീതിയാണ് ഇപ്പോൾ പരീക്ഷിച്ചു വരുന്നത്. ഡോക്ടർമാരുടെയും മൃഗഡോക്ടർമാരുടെയും സംഘമാണ് പുതിയ ചികിത്സ രീതി വികസിപ്പിച്ചിരിക്കുന്നത്. ക്ഷയരോഗബാധിതരായ മനുഷ്യർക്ക് നൽകുന്ന മരുന്നു തന്നെയാണ് ആനകൾക്കും നൽകുന്നത്. എന്നാൽ, ഇതിൻറെ ഡോസിലും നൽകുന്ന രീതിയിലും വ്യത്യാസമുണ്ടെന്ന് മാത്രം. ആനകൾക്ക് കഴിക്കുന്ന ഭക്ഷണസാധനങ്ങളിൽ പ്രത്യേകിച്ച് മധുരപലഹാരങ്ങളിൽ ഒളിപ്പിച്ചു വെച്ചാണ് ഗുളികകൾ നൽകുന്നത്. കറാച്ചി സഫാരി പാർക്കിലെ ക്ഷയരോഗ ബാധിതരായ […]
Read more

അമേരിക്കയില്‍ മരുന്നുകളുടെ വില കുറയും ; ഉത്തരവില്‍ ഒപ്പുവെച്ച് ഡോണള്‍ഡ് ട്രംപ്

വാഷിങ്ടന്‍: അമേരിക്കയില്‍ മരുന്നുകളുടെ വില കുറക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വിദേശ വിലയ്ക്ക് തുല്യമായി മരുന്നുകളുടെ വില കുറയ്ക്കാന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന എക്സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു. ട്രംപിന്റെ ഈ നീക്കം ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും മരുന്നു വില കൂടുന്നതിനും ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ പ്രതിസന്ധി വളര്‍ത്തുന്നതിനും ഇടയാക്കുമെന്നാണ് സൂചന. മരുന്നുകളുടെ ആഗോള വിലയെ താരതമ്യം ചെയ്ത് ഏറ്റവും കുറഞ്ഞ വിലയില്‍ അമേരിക്കയിലേക്ക് ഇറക്കുമതി അനുവദിക്കുന്നതാണ് ട്രംപിന്റെ പുതിയ ഉത്തരവ്. ഇതോടെ ഇന്ത്യ പോലുള്ള […]
Read more

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു; പട്ടികയിൽ അമോക്സിലിൻ, പാരാസെറ്റാമോൾ ഗുളികകളും

തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ ജനുവരിയിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. അതിൽ അമോക്സിലിൻ, പാരാസെറ്റാമോൾ ഗുളികകൾ ഉൾപ്പെടുന്നു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള ആശുപത്രികളും വ്യാപാരികളും അവ വിതരണക്കാർക്ക് തിരികെ നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ ഡയറക്ടർ അറിയിച്ചു. മരുന്നിന്റെ പേര്, ഉൽപാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ ONDEM-4 […]
Read more

ഗുണനിലവാരമില്ല, സംസ്ഥാനത്ത് വിവിധ മരുന്നുകള്‍ നിരോധിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു. സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിലെ ലബോറട്ടറികളിലെ പരിശോധനയിലാണ് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ കണ്ടെത്തിയത്. പാരസെറ്റാമോള്‍, അറ്റോര്‍വാസ്റ്റാറ്റിന്‍ ടാബ്ലെറ്റ്സ്, ഓഫ്ലോക്സാസിന്‍ ആന്‍ഡ് ഓര്‍നിഡസോള്‍ തുടങ്ങി നിരവധി മരുന്നുകളാണ് നിരോധിച്ചിരിക്കുന്നത്. ഒക്ടോബര്‍ മാസത്തിലെ പരിശോധനയിലാണ് മരുന്നുകള്‍ കണ്ടെത്തിയത്. ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നുകളുടെ വില്‍പനയ്ക്കും വിതരണത്തിനുമാണ് നിരോധനം. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും തിരികെ വിതരണക്കാരന് നല്‍കണമെന്നാണ് നിര്‍ദേശം.
Read more

ഭാരം കുറയ്‌ക്കാനുള്ള രണ്ട്‌ മരുന്നുകള്‍ക്ക്‌ ഇന്ത്യയില്‍ അംഗീകാരം

ഭാരം കുറയ്‌ക്കാനും പ്രമേഹം നിയന്ത്രിക്കാനും വിദേശരാജ്യങ്ങളിലൊക്കെ വ്യാപകമായി ഉപയോഗിച്ച്‌ വരുന്ന ടിര്‍സെപ്‌റ്റൈഡ്‌ മരുന്ന്‌ ഇറക്കുമതി നടത്താനും വിപണനം ചെയ്യാനും ഡ്രഗ്‌ കണ്‍ട്രോള്‍ ജനറല്‍ ഓഫ്‌ ഇന്ത്യയുടെ വിദഗ്‌ധ സമിതി അനുമതി നല്‍കി. എലി ലില്ലി നിര്‍മ്മിക്കുന്ന ഈ മരുന്ന്‌ മൗഞ്ചാരോ, സെപ്‌ബൗണ്ട്‌ എന്നീ പേരുകളിലാണ്‌ അമേരിക്കയില്‍ വിപണനം നടത്തുന്നത്‌. വിദഗ്‌ധ സമിതിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ഡ്രഗ്‌ കണ്‍ട്രോള്‍ ജനറല്‍ ഓഫ്‌ ഇന്ത്യ അന്തിമ അനുമതി നല്‍കും. കുത്തിവയ്‌പ്പിലൂടെ എടുക്കുന്ന ഈ മരുന്ന്‌ ശരീരഭാരം 18 ശതമാനം വരെ […]
Read more

ആരോഗ്യകിരണം: പദ്ധതിയുടെ ഫലം എല്ലാവർക്കും ലഭിക്കും

സർക്കാരിന്റെ സൗജന്യ ചികിത്സാപദ്ധതിയായ ആരോഗ്യകിരണത്തെക്കുറിച്ച് ജനങ്ങളെ അറിയിക്കണമെന്ന് കോട്ടയം ജില്ലാ നിയമ സേവന അതോറിറ്റി (ഡി.എൽ.എസ്.എ.) ജില്ലാ ജനറൽ ആശുപത്രി അധികൃതർക്ക് നിർദേശം നൽകി. ഇതുപ്രകാരം ഈ പദ്ധതി സംബന്ധിച്ച അറിയിപ്പുബോർഡുകൾ സ്ഥാപിക്കുമെന്ന് ജനറൽ ആശുപത്രി അധികൃതർ ഡി.എൽ.എസ്.എ.യിൽ അറിയിച്ചു.18 വയസ്സുവരെയുള്ളവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്ന സർക്കാർ പദ്ധതിയാണ് ആരോഗ്യകിരണം. പദ്ധതി പ്രകാരം പരിശോധന, ചികിത്സ, മരുന്നുകൾ ഇവ സൗജന്യമായി ലഭിക്കും. ആരോഗ്യകിരണം പദ്ധതി പൂർണതോതിൽ നടപ്പാക്കുമെന്ന് ആശുപത്രി അധികൃതർ ജില്ലാ നിയമ സേവന അതോറിറ്റി മുമ്പാകെ […]
Read more
Advertisement
WhiteswanTV Footer