Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അമേരിക്കയില്‍ മരുന്നുകളുടെ വില കുറയും ; ഉത്തരവില്‍ ഒപ്പുവെച്ച് ഡോണള്‍ഡ് ട്രംപ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വാഷിങ്ടന്‍: അമേരിക്കയില്‍ മരുന്നുകളുടെ വില കുറക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വിദേശ വിലയ്ക്ക് തുല്യമായി മരുന്നുകളുടെ വില കുറയ്ക്കാന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന എക്സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു. ട്രംപിന്റെ ഈ നീക്കം ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും മരുന്നു വില കൂടുന്നതിനും ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ പ്രതിസന്ധി വളര്‍ത്തുന്നതിനും ഇടയാക്കുമെന്നാണ് സൂചന.

മരുന്നുകളുടെ ആഗോള വിലയെ താരതമ്യം ചെയ്ത് ഏറ്റവും കുറഞ്ഞ വിലയില്‍ അമേരിക്കയിലേക്ക് ഇറക്കുമതി അനുവദിക്കുന്നതാണ് ട്രംപിന്റെ പുതിയ ഉത്തരവ്. ഇതോടെ ഇന്ത്യ പോലുള്ള കയറ്റുമതി രാജ്യങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ അമേരിക്കയില്‍ മരുന്ന് വില്‍ക്കുകയോ മരുന്നുകളുടെ വില ഉയര്‍ത്തുകയോ ചെയ്യേണ്ടി വരും.

പുതിയ ഉത്തരവ് അനുസരിച്ച് ഒരു മരുന്നിന്റെ ആഗോള വിലയില്‍ കുറവ് എവിടെയാണോ അതായിരിക്കും അമേരിക്കയിലേക്കുള്ള ഇറക്കുമതി വില. ഇതോടെ കമ്പനികളുടെ വില്‍പ്പന വരുമാനം കുറയും. പുതിയ ഉത്തരവോടെ അമേരിക്കയില്‍ മരുന്നുകളുടെ വില 30 മുതല്‍ 80 ശതമാനം വരെ കുറയുമെന്നാണ് ട്രംപ് ചൂണ്ടിക്കാട്ടുന്നത്. 670 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള അമേരിക്കന്‍ ഫാര്‍മ വിപണിയില്‍ 79 ശതമാനം വില്‍ക്കപ്പെടുന്നത് പേറ്റന്റ് മരുന്നുകളാണ്.

ട്രംപിന്റെ ഉത്തരവ് അമേരിക്കയിലെ രോഗികള്‍ക്ക് ആശ്വാസമാകുമെങ്കിലും ഇന്ത്യ ഉള്‍പ്പടെ നിരവധി രാജ്യങ്ങളില്‍ മരുന്നു വില ഉയരാന്‍ കാരണമാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer