Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഉമ്മൻ ചാണ്ടി സ്നേഹ സ്പർശം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് മന്ന ചാരിറ്റബിൾ ട്രസ്റ്റ് ഉമ്മൻ ചാണ്ടി സ്നേഹസ്പർശമെന്ന പേരിൽ വിവിധ പരിപാടികൾ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുമെന്ന് മന്ന ചാരിറ്റബിൾ ട്രസ്റ്റ് ട്രസ്റ്റി ശ്രീമതി. മറിയാമ്മ ഉമ്മൻ അറിയിച്ചു.ജൂലൈ 18 വ്യാഴാഴ്ച കോട്ടയം ജില്ലയിൽ താമസിക്കുന്ന നിർധന കുടുംബത്തിൻ്റെ ബാങ്ക് ബാധ്യതകൾ മുഴുവൻ തീർത്ത് ആധാരം തിരികെ എടുത്ത് നല്കും.ജൂലൈ 20 ശനി രാവിലെ 9.00 മണി മുതൽ ഇടുക്കി കഞ്ഞിക്കുഴി ഉമ്മൻ ചാണ്ടി കോളനിയിൽ രാജഗിരി ആശുപത്രിയുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തപ്പെടും.

ജൂലൈ 21 ഞായർ പത്തനാപുരം ഗാന്ധിഭവനിൽ വെച്ച് ശാന്തിഗിരി ആയുർവേദ ആശുപത്രിയുമായി സഹകരിച്ച് രാവിലെ 10.00 മണി മുതൽ സൗജന്യ മെഡിക്കൽ ക്യാമ്പും ഉച്ച കഴിഞ്ഞ് 2.00 മണി മുതൽ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനവും ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ആയുർവേദ മെഡിക്കൽ ക്യാമ്പ് പദ്ധതിയുടെ ഉദ്ഘാടനവും നടത്തപ്പെടും. കെ മുരളിധരൻ (ex.MP) ഉദ്ഘാടനം നിർവ്വഹിക്കും. മത സമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും സമ്മേളനത്തിൽ പങ്കെടുക്കും.

ജൂലൈ 28 ഞായർ ആലപ്പുഴയിൽ പോളിടെക്നിക് ഓട്ടോമൊബൈൽ എൻജിനീയറിംഗ് വിദ്ധ്യാർത്ഥിക്ക് ട്രസ്റ്റിൻ്റെ പക പഠനത്തിനുള്ള സാമ്പത്തിക സഹായം നല്കപ്പെടും.ഓഗസ്റ്റ് 3 ശനി രാവിലെ 9.30 മുതൽ അട്ടപ്പാടി സെൻ്റ് തോമസ് ആശ്രമവും ബാലികാ ബാലഭവനും സന്ദർശിക്കുകയും കുട്ടികൾക്കൊപ്പം ഒരു ദിനം ചെലവിടുകയും ചെയ്യും. മലങ്കര ഓർത്തഡോക്സ് സഭ മലബാർ ഭദ്രാസന മെത്രാപ്പോലിത്താ അഭി ഗീവർഗീസ് മാർ പക്കോ മിയോസ് മുഖ്യാതിഥിയായി പങ്കെടുക്കും.

ഓഗസ്റ്റ് 4 ഞായർ രാവിലെ 11.00 മണി മുതൽ കോട്ടത്തറ രാജീവ് ഗാന്ധി മെമ്മോറിയൽ കോളേജിൽ വെച്ച് ശാന്തിഗിരി ആയുർ വേദ മെഡിക്കൽ കോളേജ് – അട്ടപ്പാടി നന്മ കൂട്ടായ്മ എന്നിവയുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തപ്പെടും. മണ്ണാർക്കാട് എം എൽ എ . എൻ ഷംസുദീൻ ഉദ്ഘാടനം ചെയ്യും. സിനിമാതാരം കൈലാസ് മുഖ്യാതിഥിയായി പങ്കെടുക്കും.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer