Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സൈബര്‍ ആക്രമണത്തില്‍ പൊലീസില്‍ പരാതിയുമായി അര്‍ജുന്റെ കുടുംബം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ഷിരൂര്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ട അര്‍ജുന്റെ കുടുംബത്തിന് നേരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അര്‍ജുന്റെ കുടുംബം പരാതി നല്‍കി. കാഴിക്കോട് കമ്മീഷണര്‍ക്കാണ് അര്‍ജുന്റെ സഹോദരി അഞ്ജു പരാതി നല്‍കിയിരിക്കുന്നത്. സഹിക്കാന്‍ ആകാത്ത വിധത്തിലുള്ള സൈബര്‍ ആക്രമണമാണ് നടക്കുന്നത് എന്ന് കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നു.

ലോറി ഉടമ മനാഫിനെതിരെ ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെയാണ് കുടുംബത്തിന് നേരെ സൈബര്‍ ആക്രമണം രൂക്ഷമായത്. മനാഫ് തങ്ങളെ വൈകാരികമായി മാര്‍ക്കറ്റ് ചെയ്യുകയാണെന്നും തങ്ങളുടെ ദാരിദ്ര്യം മുതലെടുത്ത് പണപ്പിരിവ് നടത്തുകയാണെന്നും അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

പൊതുജനങ്ങളാരും മനാഫിന് പണം നല്‍കരുതെന്നും തങ്ങള്‍ അത് സ്വീകരിക്കുന്നില്ലെന്നും കുടുംബം വ്യക്തമാക്കി. യൂട്യൂബ് ചാനലുകളില്‍ നിന്നും ആക്ഷേപം നേരിടുന്നതായും കുടുംബം വ്യക്തമാക്കിയിരുന്നു.എന്നാല്‍ മനാഫ് ആരോപണങ്ങള്‍ പൂര്‍ണ്ണമായും നിരസിക്കുകയാണ് ചെയ്യ്തത്. താന്‍ പണപ്പിരിവ് നടത്തിയിട്ടില്ലെന്നും യൂട്യൂബ് ചാനല്‍ തുടങ്ങുന്നത് തന്റെ ഇഷ്ടപ്രകാരമാണെന്നും മനാഫ് പറഞ്ഞിരുന്നു.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer