സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സ്വച്ഛ് ഭാരത് ഫണ്ടില്‍ നിന്ന് 8,000 കോടി നരേന്ദ്രമോദിയുടെ പി ആര്‍ വര്‍ക്കിന് ഉപയോഗിച്ചു; സാകേത് ഗോഖലെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ ഗുരുതര ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാംഗം.
സ്വച്ഛ് ഭാരത് ഫണ്ടില്‍ നിന്ന് 8,000 കോടി രൂപ നരേന്ദ്രമോദിയുടെ പി ആര്‍ വര്‍ക്കിന് ഉപയോഗിച്ചു എന്നാണ് രാജ്യസഭാംഗമായ സാകേത് ഗോഖലെ ആരോപിക്കുന്നത്.

അധികാരത്തിലെത്തിയ 2014 മുതല്‍ കേന്ദ്രസര്‍ക്കാരിന്റെ പരസ്യങ്ങള്‍ക്കും പി ആര്‍ ക്യാംപെയ്നുകള്‍ക്കും മറ്റുമായി സ്വച്ഛ് ഭാരതിന്റെ ബജറ്റില്‍ നിന്നുള്ള 8,000 കോടി ചെലവഴിച്ചുവെന്ന് സാകേത് പറയുന്നു.

കേന്ദ്രസര്‍ക്കാരിന്റെ പല പരിപാടികളും മോദിയെ ഉയര്‍ത്തിക്കാട്ടുന്നതിന് വേണ്ടി മാത്രം സമര്‍പ്പിക്കപ്പെടുന്നതാണ്. അതിന് ഉപയോഗിക്കുന്നത് നികുതിദായകരുടെ പണമാണെന്നും സാകേത് ഗോഖലെ ആരോപിച്ചു.

മോദിയുടെ ഫോട്ടോകളും വീഡിയോകളും അദ്ദേഹത്തിന്റെ പ്രതിച്ഛായയെ മാത്രം മഹത്വവത്ക്കരിക്കുന്നതാണെന്നും സാകേത് പറഞ്ഞു. ജനങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ പണം നികുതിക്കായി തട്ടിയെടുക്കുന്നു. വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പോലും മോദിയുടെ ഫോട്ടോ പതിപ്പിച്ചുള്ള പി ആര്‍ വര്‍ക്കാണ് നടന്നതെന്നും സാകേത് തുറന്നടിച്ചു.

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.