Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ക്ഷേത്രത്തില്‍ പൊട്ടിത്തെറിയുണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മേല്‍ശാന്തി മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കിളിമാനൂര്‍ പുതിയകാവ് ഭഗവതി ക്ഷേത്രത്തില്‍ പൊട്ടിത്തെറിയുണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മേല്‍ശാന്തി മരിച്ചു. ചിറയിന്‍കീഴ് സ്വദേശി ഇലങ്കമഠത്തില്‍ ജയകുമാരന്‍ നമ്പൂതിരി (49)ആണ് മരിച്ചത്. ഈ മാസം ഒന്നാം തീയതിയാണ് സംഭവം നടന്നത്. ക്ഷേത്രത്തിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടാകുകയായിരുന്നു.

ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ നിവേദ്യം പാചകം ചെയ്യുന്നതിനിടെ വാതക ചോര്‍ച്ചയുണ്ടായിരുന്നു. വിളക്കുമായി ജയകുമാരര്‍ ഇവിടേയ്ക്ക് എത്തുകയും ശരീരത്തിലേയ്ക്ക് തീ ആളിപ്പടരുകയുമായിരുന്നു. ഉടന്‍ തന്നെ ഇദ്ദേഹത്തെ വെഞ്ഞാറമ്മൂട് ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതോടെ കഴക്കൂട്ടം കിസ് ആശുപത്രിയേല്ക്ക് മാറ്റുകയായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് ജയകുമാരന്‍ മരിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix