Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ജി.എന്‍ സായിബാബയുടെ മൃതശരീരം ആശുപത്രിക്ക് വിട്ടുനല്‍കും; ഭാര്യ വസന്തകുമാരി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്തരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പ്രൊഫ. ജി എന്‍ സായിബാബയുടെ മൃതശരീരം ആശുപത്രിക്ക് നല്‍കുമെന്ന് പങ്കാളി എ എസ് വസന്തകുമാരി. ഫേസ്ബുക്ക് പോസ്റ്റിലാണ് സായിബാബയുടെ മൃതശരീരം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്.

അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് മൃതദേഹം ആശുപത്രിക്ക് നല്‍കുന്നതെന്നും വസന്തകുമാരി വ്യക്തമാക്കി. ജവഹര്‍ നഗറിലെ ശ്രീനിവാസ ഹൈറ്റ്സില്‍ നടക്കുന്ന പൊതുദര്‍ശനത്തിന് സ്വാഗതം ചെയ്ത് കൊണ്ടുള്ള വിവരങ്ങളും പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്.

ശനിയാഴ്ച ഹൈദരാബാദില്‍ ചികിത്സയിലിരിക്കെയാണ് സായിബാബ അന്തരിച്ചത്. ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപകനായിരുന്ന സായിബാബ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ പത്ത് വര്‍ഷം തടവിലായിരുന്നു. ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു ജയില്‍ മോചിതനായത്. അദ്ദേഹത്തിന്റെ കണ്ണുകള്‍ നേരത്തെ തന്നെ ദാനം നല്‍കിയിട്ടുണ്ടെന്നും വസന്തകുമാരി പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer