സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ആസ്ത്മ, ക്ഷയം തുടങ്ങിയ അസുഖങ്ങള്‍ക്കുള്ള മരുന്നുകളുടെ വില വര്‍ധിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

രോഗികളെ ദുരിതത്തിലാക്കി എട്ട് അവശ്യ മരുന്നുകളുടെ വില കൂട്ടാന്‍ അനുമതി നല്‍കി നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൈസിംഗ് അതോറിറ്റി. മരുന്നുകളുടെ വില 50 ശതമാനം വരെ ഉയര്‍ത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. ആസ്ത്മ, ഗ്ലൂക്കോമ, ക്ഷയം, മാനസികാരോഗ്യം ഉള്‍പ്പെടെയുള്ള അസുഖങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ വില കൂട്ടാനാണ് അനുവാദം നല്‍കിയിരിക്കുന്നത്.

ബെന്‍സില്‍ പെന്‍സിലിന്‍ ഐയു ഇന്‍ജക്ഷന്‍, സ്‌ട്രെപ്‌റ്റോമൈസിന്‍ 750 1000 എംജി, അട്രോപിന്‍ ഇന്‍ജക്ഷന്‍, സെഫാഡ്രോക്സില്‍ ടാബ്‌ലറ്റ് 500 എംജി, സാല്‍ബുട്ടമോള്‍ ടാബ്‌ലെറ്റ്, പൈലോകാര്‍പൈന്‍, ഡെസ്ഫെറിയോക്സാമൈന്‍ 500 എംജി, ലിഥിയം ടാബ്‌ലെറ്റ് 300 എംജി എന്നിവയാണ് വില വര്‍ദ്ധിക്കുന്ന മരുന്നുകള്‍. നേരത്തെ 2019ലുെ 2021ലും സമാനമായ രീതിയില്‍ വില വര്‍ദ്ധിപ്പിച്ചിരുന്നു.

Tags :

Greeshma Celine Benny

Recent News

Advertisement