Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വിവാഹമോചനത്തിനൊരുങ്ങി എ ആർ റഹ്മാൻ ബാൻഡ് അംഗം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആർ റഹ്മാന്റെ വിവാഹ മോചന വാർത്ത പുറത്തുവന്നതിനു പിന്നാലെ മറ്റൊരു വേർപിരിയൽ പ്രഖ്യാപനം കൂടി. റഹ്മാന്റെ ട്രൂപ്പിലെ ബേസ് ഗിറ്റാറിസ്റ്റായ മോഹിനി ഡേ ആണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ താൻ വിവാഹ ബന്ധം അവസാനിപ്പിക്കുന്നതായി അറിയിച്ചത്.

മോഹിനിയും ഭർത്താവ് മാര്‍ക്ക് ഹാര്‍സച്ചും സംയുക്തമായി വേർപിരിയൽ പ്രഖ്യാപിച്ചു. പരസ്പരധാരണയോടെയാണ് ദാമ്പത്യബന്ധം അവസാനിപ്പിക്കുന്നത് അതിനാൽ തങ്ങളുടെ തീരുമാനത്തെ അംഗീകരിച്ച് സ്വകാര്യത മാനിക്കണമെന്ന് ഇരുവരും അറിയിച്ചു. പരസ്പര ഉടമ്പടിയിലൂടെയുള്ള വേർപിരിയലാണ് മുന്നോട്ട് പോകാനുള്ള ഏറ്റവും നല്ല മാർഗമെന്ന് ഞങ്ങൾ തീരുമാനിച്ചു എന്നും നല്ല സുഹൃത്തുക്കളായി തുടരും എന്നും മോഹിനി അറിയിച്ചു.

വേർപിരിഞ്ഞാലും താനും മാർക്കും പ്രോജക്ടുകളിൽ സഹകരിക്കുന്നത് തുടരും. തങ്ങളുടെ തീരുമാനത്തെ സുഹൃത്തുക്കളും ആരാധകരും പിന്തുണയ്ക്കണമെന്നും മോഹിനി അഭ്യർഥിച്ചു. എ.ആര്‍.റഹ്‌മാനൊപ്പം നിരവധി രാജ്യങ്ങളിലായി നാല്‍പ്പതിലേറെ ഷോകളില്‍ പങ്കെടുത്തിട്ടുള്ള കലാകാരിയാണ് മോഹിനി ഡേ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix