സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ഇന്ത്യ-ഓസ്‌ട്രേലിയ പോരാട്ടത്തിന് ഇന്ന് തുടക്കം, ആദ്യ ടെസ്റ്റ് പെര്‍ത്തില്‍

പെര്‍ത്ത്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. പെര്‍ത്തിലാണ് ആദ്യ ടെസ്റ്റ് നടക്കുന്നത്. നായകന്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ പേസര്‍ ജസ്പ്രീത് ബൂംറയാണ് ഇന്ത്യയെ നയിക്കുന്നത്. താരങ്ങളുടെ പരുക്ക് ഇന്ത്യയെ അലട്ടുന്നുണ്ട്.

രോഹിതിന് പകരം കെഎല്‍ രാഹുലാകും യശസ്വി ജയ്‌സ്വാളിനൊപ്പം ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. മൂന്നാം നമ്പറില്‍ ഇറങ്ങേണ്ട ഗില്‍ കൈയ്ക്ക് പരുക്കേറ്റ് വിശ്രമത്തിലാണ്. ഗില്ലിന് കളിക്കാനായാല്‍ അത് ഇന്ത്യയ്ക്ക് ആശ്വാസമേകും.

രോഹിതിനൊപ്പം മികച്ച ഫോമിലുള്ള ഗില്ലും ബാറ്റിംഗ് നിരയില്‍ ഇല്ലെങ്കില്‍ വലിയ പ്രതിസന്ധിയാകും അത് സൃഷ്ടിക്കുക. ഗില്‍ ഇല്ലെങ്കില്‍ ദേവ്ദത്ത് പടിക്കലിനാകും നറുക്ക് വീഴുക. പരുക്കേറ്റ പേസര്‍ ഖലീല്‍ അഹമ്മദിന് പകരം യാഷ് ദയാലിനെ റിസര്‍വ് ടീമില്‍ ഉള്‍പ്പെടുത്തി.

ഓള്‍റൗണ്ടറായ നിതീഷ് കുമാര്‍ റെഡ്ഡിക്ക് നാളെ ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരം ലഭിച്ചേക്കുമെന്ന സൂചനയും മോര്‍ക്കല്‍ നല്‍കുന്നുണ്ട്. ജസ്പ്രീത് ബൂംറയ്‌ക്കൊപ്പം മുഹമ്മദ് സിറാജും നിതീഷുമാകും പേസ് വിഭാഗം കൈകാര്യം ചെയ്യുക.

പേസും ബൗണ്‍സും നിറഞ്ഞ ഓസീസ് പിച്ചുകളില്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ പ്രകടനമാകും നിര്‍ണായകമാവുക. സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിയുടെ ഫോം ഇല്ലായ്മയെ ഇന്ത്യയ്ക്ക് ആശങ്കയാണ്. എന്നാല്‍ കഴിഞ്ഞ രണ്ട് പരമ്പരകളിലും മികച്ച പ്രകടനം കാഴ്ചവെച്ച ഋഷഭ് പന്തിന്റെ സാന്നിധ്യം ആത്മവിശ്വാസവും നല്‍കുന്നു.

മറുവശത്ത് പാറ്റ് കമ്മിന്‍സിന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന ഓസീസ് ടീം ശക്തമാണ്. സ്വന്തം നാട്ടിലാണ് മത്സരമെന്നതും ഓസീസിന് മേല്‍ക്കെ നല്‍കുന്നുണ്ട്.

Advertisement

കാൽക്കുലേറ്റർ എടുത്തോളൂ, ഇനി കണക്കിന്റെ കളി

ചെന്നൈ: നാളെ സിംബാബ്വേക്കെതിരെ സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിന് ഇന്ത്യയിറങ്ങുമ്പോൾ കളി അങ്ങ് ​ഗ്രൗണ്ടിൽ മാത്രമല്ല, തലയിലും കാൽക്കുലേറ്ററിലും കൂടിയാണ്. നെറ്റ് റൺറേറ്റ് പോസിറ്റീവ് ആകണമെങ്കിൽ സിംബാബ്‌വേയെ ചെറിയ മാർജിനിൽ തോൽപ്പിച്ചാൽ പോര. ഇന്ത്യയാണ്

Read More »

ഉള്ളി കഴിക്കുന്നതിന് മുമ്പ് ഇത് ശ്രദ്ധിക്കണേ

നമ്മുടെ കറികളിലേയും സാലഡിലേയുമെല്ലാം ഒഴിവാക്കാനാവാത്ത ഒന്നാണ് ഉള്ളിയും സവാളയുമെല്ലാം. എന്നാൽ നല്ല ഉള്ളിയും കേടായത് എങ്ങനെ തിരിച്ചറിയാം? ഉള്ളിയിലും സവാളയിലും കറുത്ത നിറത്തിലുള്ള ഫം​ഗസ് കാണുന്നുണ്ടെങ്കിൽ അറിഞ്ഞോളൂ, അവ അപകടകാരികളാണ്. പുറമേയ്ക്ക് സാധാരണ ഉള്ളി

Read More »

കേരള സ്റ്റോറി 2 വിവാദം; പ്രദർശനം തടയാനുള്ള അധികാരം കോടതിക്കില്ല, പേര് മാറ്റില്ലെന്ന് നിർമാതാവ്

കൊച്ചി: കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമ്മാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതി‌ർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ

Read More »

പിണക്കം മാറ്റി ചൈനയ്ക്ക് കൈകൊടുക്കാൻ കേന്ദ്രം

ന്യൂ ഡൽഹി: രാജ്യത്തെ നിർമ്മാണ മേഖല കൂടുതൽ ശക്തിപ്പെടുത്താൻ ചൈനയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഇന്ത്യ. ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനാണ് ഈ നീക്കമെന്ന് കേന്ദ്ര

Read More »

മികച്ച നടി വീണ ജോർജ് ; അധിക്ഷേപിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ്

കണ്ണൂര്‍: ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു നേതാവ് രം​ഗത്ത്. 2026 ലെ മികച്ച നടിക്കുള്ള പുരസ്‌കാരം വീണാ ജോർജ്ജിന് മാത്രം അവകാശപ്പെട്ടതാണെന്ന് കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ഫേസ്ബുക്കിൽ കുറിച്ചു.

Read More »

കനത്ത പോരാട്ടത്തിനൊരുങ്ങാൻ കേരള കോൺഗ്രസുകൾ

നിയമസഭാ തിരഞ്ഞെടുപ്പ് എത്തിനിൽക്കേ കോൺഗ്രസിലും കേരള കോൺഗ്രസിലും ദിനംപ്രതി ആശങ്കകൾ ഉയരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. കേരള കോൺഗ്രസ് പ്രഖ്യാപിച്ച വിഐപി മണ്ഡലമായ ഇടുക്കിയിൽ ആരൊക്കെ മത്സരിക്കുമെന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. കേരള കോൺഗ്രസുകൾ

Read More »
Advertisement