Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വൈക്കത്തെ നവീകരിച്ച പെരിയാര്‍ സ്മാരകം നാളെ നാടിന് സമര്‍പ്പിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വൈക്കം വലിയകവലയിലെ നവീകരിച്ച പെരിയാര്‍ ഇ.വി രാമസാമി സ്മാരകത്തിന്റെ ഉദ്ഘാടനം നാളെ നടക്കും. കേരളത്തിന്റെ വിമോചന ചരിത്രത്തിലെ പ്രധാന ഏടായ വൈക്കം സത്യഗ്രഹത്തിന് നേതൃത്വം നല്‍കിയ പെരിയാറിന്റെ സ്മാരകം തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും, മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് നാടിന് സമര്‍പ്പിക്കും. തമിഴ്‌നാട് സര്‍ക്കാര്‍ 8.14 കോടി രൂപ വിനിയോഗിച്ചാണ് സ്മാരകം നവീകരിച്ചത്.

സത്യഗ്രഹ ശതാബ്ദിവേളയില്‍ വൈക്കത്തെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പ്രഖ്യാപനത്തോടെയാണ് പെരിയാര്‍ സ്മാരകം നവീകരിച്ചത്. പെരിയാര്‍ ചിത്രങ്ങളും മറ്റും പ്രദര്‍ശിപ്പിച്ചിരുന്ന മ്യൂസിയം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ഭാഗികമായി പൊളിച്ച് ഇരുനിലയാക്കുന്ന പണികളെല്ലാം പൂര്‍ത്തീകരിച്ചു. പെരിയാര്‍ ജീവചരിത്രം, സമരചരിത്രം, പ്രധാന നേതാക്കളുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍, പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിലുള്ള സമാഹാരങ്ങളും സൂക്ഷിക്കാനും സൗകര്യമുണ്ട്.

താഴത്തെ നിലയില്‍ മ്യൂസിയവും മുകളിലത്തെ നിലയില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസുമാണ് പ്രവര്‍ത്തിക്കുക. പെരിയാറിന്റെ പ്രതിമയ്ക്കു മുന്നില്‍ വലിയ കവാടവും നിര്‍മിച്ചിട്ടുണ്ട്. സമീപത്തെ പുതിയ കെട്ടിടത്തിലാണ് ലൈബ്രറി പ്രവര്‍ത്തിക്കുക. കുട്ടികള്‍ക്കായി പാര്‍ക്കും ഉദ്യാനവും ഒരുക്കിയിട്ടുണ്ട്. 6.09 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള മ്യൂസിയവും 84.20 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ലൈബ്രറിയുമാണ് ഒരുക്കിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix