സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

മനോവൈകൃതം ബാധിച്ച സംഘടനയായി എസ്എഫ്‌ഐ അധഃപതിച്ചു; തോട്ടട അക്രമം കിരാതം

കണ്ണൂര്‍: തോട്ടട ഐടിഐയില്‍ കെ.എസ്.യു പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച എസ്എഫ് ഐ നടപടി കിരാതമാണെന്നും അക്രമം നടത്തിയ ക്രിമിനല്‍ കുട്ടി സഖാക്കള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

ജനാധിപത്യ സംവിധാനത്തില്‍ അനുവദിച്ചിട്ടുള്ള സ്വതന്ത്രമായ സംഘടനാ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന കമ്യൂണിസറ്റ് ഫാസിസത്തിന്റെ തുടര്‍ച്ചയാണീ അക്രമം. ഇത് അംഗീകരിക്കാനാവില്ല. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിന് സമാനമായി എസ്എഫ് യുടെ ഇടിമുറി സംസ്‌കാരം കഴിഞ്ഞ ദിവസം ഇവിടെയും അരങ്ങേറി.ഒരു വിദ്യാര്‍ത്ഥിയെ ക്രൂരമായിട്ടാണ് മര്‍ദ്ദിച്ചത്.ഇതിനു പുറമെയാണ് കെഎസ്.യു പ്രവര്‍ത്തകര്‍ ക്യാമ്പസിനുള്ള സ്ഥാപിച്ച കൊടിമരം എസ്എഫ് ഐക്കാര്‍ തകര്‍ത്തത്. മൂന്നര പതിറ്റാണ്ടിന് ശേഷം എതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ഇവിടെ കെഎസ്.യു യൂണിറ്റ് സ്ഥാപിച്ചത്. യൂണിയന്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ മനഃപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ എസ്.എഫ്.ഐ ശ്രമിക്കുകയാണ്.

അക്രമികള്‍ക്ക് സഹായം ചെയ്യുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്. പക്ഷപാതപരമായിട്ടാണ് പോലീസ് പെരുമാറിയത്. ഐടി ഐയിലെ അധ്യാപകരും ഈ ക്രൂരതയ്ക്ക് കൂട്ടുനില്‍ക്കുകയാണ്. വളര്‍ന്നു വരുന്ന തലമുറയില്‍ രാഷ്ട്രീയ നേതൃപാടവം വളര്‍ത്തുന്നതിന് പകരം അക്രമവാസനയെ പ്രോത്സാഹിക്കിപ്പിക്കുകയാണ് സിപിഎം നേതൃത്വം.

കെഎസ് യു യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റിബിന്‍ സി എച്ചിനെ എസ്എഫ് ഐക്കാര്‍ ഐടി ഐ ക്യാമ്പസിനുള്ളില്‍ ക്രൂരമായി മര്‍ദ്ദിച്ചു.കെഎസ് യു സംസ്ഥാന സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി, അര്‍ജുന്‍ കോറാം,രാഗേഷ് ബാലന്‍,ഹരികൃഷ്ണന്‍ പാളാട് ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. കൈയ്യൂക്കിന്റെ ബലത്തില്‍ കായികമായി നേരിട്ട് നിശബ്ദമാക്കാമെന്ന ധാര്‍ഷ്ട്യം സിപിഎമ്മും എസ്എഫ് ഐയും ഉപേക്ഷിക്കുന്നതാണ് ഉചിതം. അക്രമം കോണ്‍ഗ്രസ് ശൈലിയല്ല. ഗത്യന്തരമില്ലാതെ പ്രതിരോധത്തിന്റെ മാര്‍ഗം കുട്ടികള്‍ സ്വീകരിച്ചാല്‍ അവര്‍ക്ക് സംരക്ഷണം ഒരുക്കി കെപിസിസി രംഗത്തുണ്ടാകുമെന്നും കെ.സുധാകരന്‍ പറഞ്ഞു.

Advertisement

റീച്ചിനുവേണ്ടി കല്ലുപ്പ് എംഡിഎംഎ ആക്കി; മിസ്റ്റർ ബുദ്ധന്റെ റീൽസ് പണിപാളി

കോഴിക്കോട്: തന്റെ കയ്യിൽ എംഡിഎംഎ ഉണ്ടെന്ന് പറഞ്ഞ് ഇൻസ്റ്റഗ്രാം റീൽസിട്ട് എക്‌സൈസിനെ വെല്ലുവിളിച്ച യുവാവിനെ തേടി ഒടുവിൽ എക്‌സൈസ് ഉദ്യോഗസ്ഥരെത്തിയപ്പോൾ കയ്യിലുള്ളത് കല്ലുപ്പ്. കോഴിക്കോട് ഊരള്ളൂരിലെ വിഷ്ണുവായിരുന്നു കല്ലുപ്പ് പൊടിച്ച് പാക്കറ്റുകളിലാക്കി എംഡിഎംഎ ആണെന്ന

Read More »

മുതിർന്ന സിപിഐ നേതാവ് ആർ. നല്ലകണ്ണ് അന്തരിച്ചു

ചെന്നൈ: മുതിർന്ന സിപിഐ നേതാവ് ആർ. നല്ലകണ്ണ് (101) അന്തരിച്ചു. ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1992 മുതൽ 2007 വരെ സിപിഐ തമിഴ്നാട് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. കിസാൻ സഭയുടെ സ്ഥാപക

Read More »

പരീക്ഷണത്തിന് ഇല്ല; സിറ്റിങ് എംഎൽഎമാർ തന്നെ ഇറങ്ങും

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് പരീക്ഷണത്തിന് നിൽക്കാതെ സിപിഎം. 10 സിറ്റിങ്ങ് എംഎൽഎമാരെ തന്നെ വീണ്ടും മത്സരിപ്പിക്കാൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ധാരണയായി. നിർദേശം സംസ്ഥാന നേതൃത്വത്തിന് കൈമാറും. വിജയസാധ്യത പരി​ഗണിച്ചാണ് സിറ്റിങ് എംഎൽഎമാരെ

Read More »

ഇന്ത്യക്ക് പുതിയ ഷോക്ക് നൽകി ട്രംപ്

വാഷിങ്ടൺ: ഇന്ത്യക്ക് പുതിയ താരിഫ് ഷോക്ക് നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയിൽ നിന്ന് യുഎസിലെത്തുന്ന സോളാറിന് 126% തീരുവയാണ് ഏർപ്പെടുത്തിയത്. യുഎസ് സുപ്രീം കോടതി പകരം തീരുവ റദ്ദാക്കിയ ശേഷം ട്രംപ്

Read More »

മുക്കത്തെ ടോപ് ഡൈൻ ഹോട്ടലിൽ നിന്ന് പഴകിയ കോഴിയിറച്ചിയും ചിക്കൻ വിഭവങ്ങളും കണ്ടെത്തി

കോഴിക്കോട്: മുക്കത്തെ പ്രമുഖ ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. അഗസ്ത്യൻമുഴിയില്‍ പ്രവര്‍ത്തിക്കുന്ന ടോപ് ഡൈന്‍ ഹോട്ടലിലാണ് കഴിഞ്ഞ ദിവസം മുക്കം നഗരസഭാ ആരോഗ്യവിഭാഗം അധികൃതരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ഇവിടെ നിന്ന് പഴകിയതും

Read More »

വിമാന യാത്രയ്ക്കിടെ ഹൃദയാഘാതം; 24കാരന് ദാരുണാന്ത്യം

കൊച്ചി: വിമാന യാത്രയ്ക്കിടെ ഹൃദയാഘാതം സംഭവിച്ച് പറവൂർ പുത്തൻവേലിക്കര തുരുത്തൂർ ഒളാട്ട് പുറത്ത് മെബിൻ ടോമി (24) മരിച്ചു. സ്ലൊവീനിയയിൽ ജോലി ചെയ്തിരുന്ന മെബിൻ അവധിക്ക് നാട്ടിലെത്തി തിരികെ മടങ്ങുന്നതിനിടെയാണ് സംഭവം. തിങ്കളാഴ്ച ഒമാൻ

Read More »
Advertisement