സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സി.പി.എം ജില്ലാ സമ്മേളനത്തിൽ എം.വി. ഗോവിന്ദനെ പരിഹസിച്ച് വനിതാ പ്രതിനിധി; പോലീസ് നടപടികളിലും വിമർശനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ പരിഹസിച്ച് വനിതാ പ്രതിനിധി. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി വേദിയിലിരിക്കെയാണ് സംഭവം.പോലീസിനെ വിമർശിക്കുന്നതിനിടെയാണ് പാർട്ടി സെക്രട്ടറിയുടെ ശൈലിയെ ഇവർ പരിഹസിച്ചത്. ഗോവിന്ദൻ മാഷിന്റെ വൈരുദ്ധ്യാത്മക ഭൗതികവാദം അറിയണമെങ്കിൽ പോലീസ് സ്റ്റേഷനുകളിൽ പോകണമെന്നും സെക്രട്ടറിയുടെ പ്രസംഗത്തിന്റെ അർത്ഥം മനസ്സിലാകുന്നത് അപ്പോഴാണെന്നും പ്രസംഗം ഒരു വഴിക്കും പ്രവർത്തനം മറുവഴിക്കുമാണെന്നുമാണ് വിമർശനം.മുഖ്യമന്ത്രി വേദിയിലിരിക്കവെയായിരുന്നു ആഭ്യന്തര വകുപ്പിനും നേരെയുള്ള വിമർശനം.

പോലീസ് സ്റ്റേഷനുകളിൽ ഇരകൾക്ക് നീതി ലഭിക്കുന്നില്ല. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കേസുകളിൽ നടപടിയില്ല. പാർട്ടി നേതാക്കൾക്ക് പോലും നീതി ലഭിക്കുന്നില്ലെന്നും തുടങ്ങിയ വിമർശനങ്ങൾ ഉയർന്നിരുന്നു. വനിതകൾക്ക് വേണ്ടത്ര പ്രാതിനിധ്യം പാർട്ടി നൽകുന്നില്ലെന്നും സമ്മേളനത്തിൽ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. വനിതകളെ പാർട്ടി പദവികളിൽ തഴയുന്നു. നിശ്ചിത പാർട്ടി പദവികളിൽ സ്ത്രീകളെ പരിഗണിക്കണമെന്ന് സർക്കുലർ ഇറക്കാനുള്ള ആർജ്ജവം ഉണ്ടോ എന്ന ചോദ്യവും സമ്മേളനത്തിൽ ഉയർന്നിരുന്നു.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.