Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പാഴ്‌സൽ ബോംബ് സ്‌ഫോടനം; മുന്‍ഭാര്യയോടും കുടുംബത്തോടുമുള്ള വൈരാഗ്യം, പ്രതി പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അഹമ്മദാബാദ്: പാഴ്‌സൽ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്കേറ്റ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. വിവാഹ ബന്ധം വേര്‍പെടുത്തിയ ഭാര്യയോടും കുടുംബത്തോടുമുള്ള പ്രതികാരമാണ് പ്രതിയെ കുറ്റകൃത്യത്തിലേക്ക് നയിച്ചത്. പ്രതികള്‍ പാഴ്സലായി ബോംബ് അയച്ചതെന്ന് പോലീസ് വ്യക്തമാക്കി. 44 വയസുകാരനായ റാവുവും അയാളുടെ സുഹൃത്തുമാണ് കൃത്യത്തിനു പിന്നില്‍.

ഭാര്യയുടെ സുഹൃത്തായ ബൽദേവ് സുഖാദിയയെയും സുഖാദിയയുടെ പിതാവിനെയും സഹോദരനെയും ലക്ഷ്യമിട്ടാണ് ബോംബ് അയച്ചത്. രാവിലെ 10:45 ഓടെയാണ് സ്‌ഫോടനം നടന്നത്. ഇന്റർനെറ്റിന്റെ സഹായത്തോടു കൂടിയാണ് പ്രതികള്‍ ബോംബ് നിർമ്മിക്കാൻ പഠിച്ചത്.

സുഖാദിയയെയും കുടുബത്തെയും തന്റെ മുന്‍ ഭാര്യയുമായി അകറ്റുകയും കുടുംബവുമായി ഭിന്നത സൃഷ്ടിച്ച് മുന്‍ ഭാര്യയെ വൈകാരികമായി ഒറ്റപ്പെടുത്തുകയുമാണ് പ്രതികളുടെ ലക്ഷ്യമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. സ്‌ഫോടനം നടന്ന സ്ഥലത്ത് സുഹൃത്തുക്കളില്‍ ഒരാളായ ഗൗരവ് ഗധവിയെ അറസ്റ്റ് ചെയ്തതോടെയാണ് അന്വേഷണം ആരംഭിച്ചത്. പിന്നീട് ശനിയാഴ്ച്ച രാത്രിയോടെ പോലീസ് റാവുവിനെയും കൂട്ടാളി രോഹൻ റാവലിനെയും പിടികൂടി. അറസ്റ്റിനെ തുടർന്ന് പ്രതികളുടെ കാറില്‍ നിന്ന് രണ്ട് ബോംബുകൾ പോലീസ് കണ്ടെടുത്തു. സൾഫർ പൊടി, വെടിമരുന്ന്, ഇലക്ട്രോണിക് സർക്യൂട്ടുകൾ എന്നിവ ഉപയോഗിച്ചാണ് പ്രതികള്‍ ബോംബ് നിര്‍മിച്ചിരിക്കുന്നത്. റാവുവിന്റെ വസതിയിൽ നിന്ന് പിസ്റ്റൾ, വെടിമരുന്ന്, ബോംബ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ എന്നിവ അധികൃതർ കണ്ടെടുത്തു.

Tags :

Recent News

Advertisement
WhiteswanTV Footer