Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വണ്ടിപ്പെരിയാർ പോക്സോ കേസ്: അർജുൻ കട്ടപ്പന പോക്സോ കോടതിയിൽ ഹാജരായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട അർജുൻ കട്ടപ്പന പോക്സോ കോടതിയിൽ ഹാജരായി. പത്ത് ദിവസത്തിനകം കട്ടപ്പന പോക്സോ കോടതിയില്‍ കീഴടങ്ങണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെ തുടർന്നാണ് അർജുൻ കോടതിയിൽ ഹാജരായത് . അർജുൻ കീഴടങ്ങിയില്ലെങ്കില്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്ന് പോക്സോ കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.

അർജുൻ വിദേശത്തേക്ക് കടക്കാൻ സാധ്യത ഉണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി നിർദേശിച്ചിട്ടും അർജുൻ തയ്യറായില്ല
തുടർന്ന് കട്ടപ്പന പോക്സോ കോടതിയിൽ ഹാജരായി ബോണ്ട്‌ നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇതനുസരിച്ചാണ് അർജുൻ ഹാജരായത്. കുറ്റവിമുക്തനാക്കപ്പെട്ടയാളോട് കീഴടങ്ങാന്‍ നിര്‍ദേശിക്കുന്ന അപൂര്‍വ്വ നടപടിയായിരുന്നു ഇത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer