Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ക്ഷേമപെൻഷൻ തട്ടിപ്പ്:കൂടുതല്‍ നടപടിയുമായി സർക്കാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ക്ഷേമപെൻഷൻ തട്ടിപ്പില്‍ കൂടുതൽ നടപടിയുമായി സർക്കാർ . സർവ്വേ വകുപ്പില്‍ നിന്ന് 38 പേരെയാണ് ഇതുമായി ബന്ധപ്പെട്ട് സർക്കാർ സസ്പെൻഡ് ചെയ്തത് .ജീവനക്കാരുടെ പേര്‌, കൈപ്പറ്റിയ തുക, തസ്തിക എന്നിയവടക്കം റവന്യൂ വകുപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇവർ അനധികൃതമായി കൈപ്പറ്റിയ തുക 18 ശതമാനം പലിശയടക്കം തിരിച്ചടയ്‌ക്കണം. ഈ ലിസ്റ്റില്‍ 5000 മുതല്‍ 50000 രൂപ വരെ സാമൂഹ്യ പെൻഷനായി കൈപ്പറ്റിയവരുണ്ട്‌.

വിവിധ വകുപ്പുകളിലായി 1458 ജീവനക്കാരാണ് പെൻഷൻ വാങ്ങിയതെന്ന് ധനവകുപ്പ്‌ നേരത്തെ കണ്ടെത്തിയതാണ്.സംസ്ഥാനത്തെ ഗസറ്റഡ് ഉദ്യോഗസ്ഥൻ അടക്കം ഈ പട്ടികയിൽ ഉണ്ട് .കൂടാതെ കോളേജ്‌ അസിസ്‌റ്റന്‍റ് പ്രൊഫസർമാർ, ഹയർ സെക്കണ്ടറിയിലെ അടക്കം അധ്യാപകരും ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ പട്ടികയിലുണ്ട്.
ധനവകുപ്പിന്റെ നിർദേശ പ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ്‌ ഗുരുതര തട്ടിപ്പ്‌ കണ്ടെത്തിയത്‌.

Greeshma Celine Benny

Advertisement
WhiteswanTV Footer