സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ദ് ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’:റിലീസിന് മുൻപേ വിവാദങ്ങള്‍;മൻമോഹൻ സിങ്ങിന്റെ ജീവിതം ബിഗ് സ്ക്രീനിലെത്തിയപ്പോള്‍

2019 ൽ ആയിരുന്നു ഏറെ വിവാദങ്ങൾക്ക് വഴിവെച്ച മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിങ്ങിന്റെ രാഷ്ട്രീയ ജീവിതത്തെ ആസ്പദമാക്കി ദ് ആക്‌സിഡൻ്റല്‍ പ്രൈം മിനിസ്റ്റർ’ എന്ന ചിത്രം പുറത്തിറങ്ങിയത്. ഏറെ വിവാദം നിറഞ്ഞ പുസ്തകമായ ദ് ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റർ; ദ് മേക്കിങ് ആൻഡ് അണ്‍മേക്കിങ് ഓഫ് മൻമോഹൻ സിങിനെ മുൻ നിർത്തിയായിരുന്നു സിനിമയെത്തിയത്.2004 മുതല്‍ 2008 വരെ മൻമോഹൻ സിങ്ങിന്റെ മാധ്യമ ഉപദേശകനായിരുന്ന സഞ്ജയ് ബാരു രചിച്ച പുസ്തകമാണ് ദി ആക്‌സിഡന്റൽ പ്രൈം മിനിസ്റ്റർ – ദി മേക്കിംഗ്‌ ആൻഡ്‌ അൺമേക്കിംഗ്‌ ഓഫ്‌ മൻമോഹൻസിംഗ്‌.

പുസ്തകം പോലെ തന്നെ റിലീസിന് മുൻപ് സിനിമയും ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. സിനിമയില്‍ സിങിനെ തെറ്റായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച്‌ കോണ്‍ഗ്രസ് നേതാക്കള്‍ അന്ന് രംഗത്തെത്തിയിരുന്നു .2014 ല്‍ പുറത്തിറങ്ങിയ പുസ്തകത്തെ ‘കാലുമാറ്റക്കാരന്റെ കെട്ടുകഥ’ എന്നായിരുന്നു അന്ന് കോണ്‍ഗ്രസ് വിമർശിച്ചത്. നടൻ അനുപം ഖേറായിരുന്നു മൻമോഹൻ സിങ് ആയി സ്‌ക്രീനിൽ എത്തിയത്. മൻമോഹൻ സിങ്ങിനെ അനുസ്മരണീയമാക്കി മാറ്റിയതിന് അനുപം ഖേറിനെ തേടി നിരവധി പ്രശംസകളുമെത്തി. അത്ര കൃത്യതയോടെയായിരുന്നു സിംഗിന്റെ ഭാവങ്ങളും സംസാരരീതിയുമെല്ലാം അനുപം ഖേർ സ്ക്രീനിലെത്തിച്ചത്.


2 ജി കേസിൽ അഴിമതിക്കാരനാണെന്ന് തെളിഞ്ഞിട്ടും എ. രാജയെ തുടരാൻ അനുവദിച്ചത് സോണിയയായിരുന്നുവെന്ന് പുസ്തകത്തിലുണ്ട്. എ. കെ. ആന്റണി പ്രധാനമന്ത്രിയുടെ കടുത്ത വിമർശകനാണെന്നും ആന്റണിയും വയലാർ രവിയും, അർജുൻ സിങ്ങും മൻമോഹന്റെ പല തീരുമാനങ്ങളെയും കാബിനറ്റ് യോഗങ്ങളിൽ എതിർത്തിരുന്നുവെന്നും പുസ്തകം ആരോപിക്കുന്നുണ്ട്. മാത്രമല്ല 320 പേജ് വരുന്ന പുസ്തകത്തിൽ വേറെയും വിവാദ പരാമർശങ്ങളുണ്ട്. പെൻ ഇന്ത്യ ലിമിറ്റഡിന്റെ ബാനറില്‍ ബൊഹ്‌റ ബ്രദേഴ്‌സും രുദ്ര പ്രൊഡക്ഷന്റെ ബാനറില്‍ ജയന്തിലാല്‍ ഗദ്ദയും ചേർന്നാണ് നിർമിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിജയ് രത്‌നാകർ ഗുട്ടയായിരുന്നു .18 കോടി ബജറ്റിലൊരുക്കിയ ചിത്രം ലോകമെമ്ബാടുമായി 31 കോടി കളക്ഷൻ നേടുകയും ചെയ്തു. റിലീസ് സമയത് സിനിമയിലെ പല ഡയലോഗുകളും ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തു. ‘മഹാഭാരതത്തില്‍ രണ്ട് കുടുംബങ്ങളുണ്ടായിരുന്നു. ഇന്ത്യയില്‍ ഒന്നേയുള്ളൂ’.- എന്നതടക്കമുള്ള ചിത്രത്തിലെ പല ഡയലോഗുകളും കോൺഗ്രസിനെ ചൊടിപ്പിച്ചിരുന്നു.

Advertisement

കാൽക്കുലേറ്റർ എടുത്തോളൂ, ഇനി കണക്കിന്റെ കളി

ചെന്നൈ: നാളെ സിംബാബ്വേക്കെതിരെ സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിന് ഇന്ത്യയിറങ്ങുമ്പോൾ കളി അങ്ങ് ​ഗ്രൗണ്ടിൽ മാത്രമല്ല, തലയിലും കാൽക്കുലേറ്ററിലും കൂടിയാണ്. നെറ്റ് റൺറേറ്റ് പോസിറ്റീവ് ആകണമെങ്കിൽ സിംബാബ്‌വേയെ ചെറിയ മാർജിനിൽ തോൽപ്പിച്ചാൽ പോര. ഇന്ത്യയാണ്

Read More »

ഉള്ളി കഴിക്കുന്നതിന് മുമ്പ് ഇത് ശ്രദ്ധിക്കണേ

നമ്മുടെ കറികളിലേയും സാലഡിലേയുമെല്ലാം ഒഴിവാക്കാനാവാത്ത ഒന്നാണ് ഉള്ളിയും സവാളയുമെല്ലാം. എന്നാൽ നല്ല ഉള്ളിയും കേടായത് എങ്ങനെ തിരിച്ചറിയാം? ഉള്ളിയിലും സവാളയിലും കറുത്ത നിറത്തിലുള്ള ഫം​ഗസ് കാണുന്നുണ്ടെങ്കിൽ അറിഞ്ഞോളൂ, അവ അപകടകാരികളാണ്. പുറമേയ്ക്ക് സാധാരണ ഉള്ളി

Read More »

കേരള സ്റ്റോറി 2 വിവാദം; പ്രദർശനം തടയാനുള്ള അധികാരം കോടതിക്കില്ല, പേര് മാറ്റില്ലെന്ന് നിർമാതാവ്

കൊച്ചി: കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമ്മാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതി‌ർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ

Read More »

പിണക്കം മാറ്റി ചൈനയ്ക്ക് കൈകൊടുക്കാൻ കേന്ദ്രം

ന്യൂ ഡൽഹി: രാജ്യത്തെ നിർമ്മാണ മേഖല കൂടുതൽ ശക്തിപ്പെടുത്താൻ ചൈനയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഇന്ത്യ. ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനാണ് ഈ നീക്കമെന്ന് കേന്ദ്ര

Read More »

മികച്ച നടി വീണ ജോർജ് ; അധിക്ഷേപിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ്

കണ്ണൂര്‍: ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു നേതാവ് രം​ഗത്ത്. 2026 ലെ മികച്ച നടിക്കുള്ള പുരസ്‌കാരം വീണാ ജോർജ്ജിന് മാത്രം അവകാശപ്പെട്ടതാണെന്ന് കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ഫേസ്ബുക്കിൽ കുറിച്ചു.

Read More »

കനത്ത പോരാട്ടത്തിനൊരുങ്ങാൻ കേരള കോൺഗ്രസുകൾ

നിയമസഭാ തിരഞ്ഞെടുപ്പ് എത്തിനിൽക്കേ കോൺഗ്രസിലും കേരള കോൺഗ്രസിലും ദിനംപ്രതി ആശങ്കകൾ ഉയരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. കേരള കോൺഗ്രസ് പ്രഖ്യാപിച്ച വിഐപി മണ്ഡലമായ ഇടുക്കിയിൽ ആരൊക്കെ മത്സരിക്കുമെന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. കേരള കോൺഗ്രസുകൾ

Read More »
Advertisement