Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബജറ്റിന്റെ ’45 ഇരട്ടി’ വാരിക്കൂട്ടിയ ചിത്രം!!

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇന്ത്യൻ സിനിമയില്‍ മാത്രമല്ല, ലോകസിനിമയിലും നിരവധി സീക്വലുകള്‍ റിലീസായ വർഷമായിരുന്നു 2024 .കൂടാതെ ബിഗ് ബജറ്റ് ചിത്രങ്ങളും ചെറിയസിനിമകളും ഒരുപോലെ പണം വാരിയ വർഷം കൂടിയായിരുന്നു ഇത്.
ഡെഡ്‌പൂൾ & വോൾവറിൻ, ഇൻസൈഡ് ഔട്ട് 2തുടങ്ങിയ ചിത്രങ്ങൾ പ്രതീക്ഷിച്ചതുപോലെ നേട്ടം കൊയ്താണ് കളംവിട്ടത്. എന്നാല്‍ ഏറ്റവുമധികം ലാഭം വാരിക്കൂട്ടിയത് ഈ ചിത്രങ്ങളൊന്നുമല്ലെന്നതാണ് ശ്രദ്ധേയം. വെറും 2 ദശലക്ഷം ഡോളർ ബജറ്റിലൊരുങ്ങിയ സിനിമ, അതിന്റെ 45 ഇരട്ടി തുകയാണ് ബോക്സോഫീസില്‍ സ്വന്തമാക്കിയത്.ബജറ്റുമായി താരതമ്യം ചെയ്യുമ്ബോള്‍ ഏറ്റവുമധികം പണം വാരിക്കൂട്ടിയ ചിത്രമായിരുന്നു ഹൊറർ ജോണറിലുള്ള ടെറിഫയർ 3 . ഈ സിനിമ ടെറിഫയർ 2ന്റെ സീക്വലാണ്.

പേരുകേട്ട താരങ്ങള്‍ ആരും അണിനിരക്കാതെ മൗത്ത് പബ്ലിസിറ്റി ഒന്നുകൊണ്ടുമാത്രം 90 ദശലക്ഷം ഡോളർ ആഗോളതലത്തില്‍ സ്വന്തമാക്കി. അതായത് ചെലവിട്ടതിന്റെ 45 ഇരട്ടി. ഇതോടെയാണ് 2024ലെ ഏറ്റവും ലാഭം കൊയ്ത സിനിമയെന്ന നേട്ടം ടെറിഫയർ 3 സ്വന്തമാക്കിയത്.1.7 ബില്യണ്‍ ഡോളർ കളക്ഷനാണ് ആഗോളതലത്തില്‍ ഇൻസൈഡ് ഔട്ട് 2 നേടിയത്. പക്ഷെ അതിന് ചെലവിട്ട തുക 200 ദശലക്ഷം ഡോളറായിരുന്നു. അതായത് ടെറിഫയർ 3
വാരിക്കൂട്ടിയ ലാഭവുമായി താരതമ്യം ചെയുമ്പോൾ കുറവാണെന്ന് സാരം.ലോകമെമ്പാടും ആരാധകരുള്ള ഡെഡ്പൂളും വോള്‍വെറീനും ഒന്നിക്കുന്ന ചിത്രം 1.33 ബില്യണ്‍ ഡോളർ വാരിക്കൂട്ടിയെങ്കിലും സിനിമയെടുക്കാൻ 200 മില്യണ്‍ ഡോളർ ചെലവായിരുന്നു. ഈ ചിത്രങ്ങളൊക്കെ അവരുടെ ബജറ്റിന്റെ 6-8 ഇരട്ടി കളക്ഷൻ വാങ്ങിയപ്പോള്‍ ടെറിഫയർ 3 സ്വന്തമാക്കിയത് 45 ഇരട്ടിയാണ്.ഡാമിയൻ ലിയോൺ സംവിധാനം ചെയ്ത ചിത്രം ടെറിഫയർ , ടെറിഫയർ 2 എന്നിവയുടെ സീക്വലാണ്.

Tags :

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer