Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പിടിമുറുക്കി മോട്ടോർ വാഹനവകുപ്പ്: ജനുവരി 15 വരെ കർശന വാഹന പരിശോധന

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പൊലീസുമായി സഹകരിച്ച്‌ ഗതാഗത നിയമലംഘനം തടയാൻ വാഹന പരിശോധനകൾ ഊർജ്ജിതമാകുന്നു. അനധികൃതമായി സ്ഥാപിച്ച ഹൈ ബീം ലൈറ്റുകള്‍, എയർഹോണ്‍, അമിത സൗണ്ട് ബോക്സുകള്‍, അമിത ലോഡ് കളർ ലൈറ്റുകള്‍, എല്‍.ഇ.ഡി ലൈറ്റുകള്‍, എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത് . റോഡിൽ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകുന്നതും ,അലോസരപ്പെടുത്തുന്നതുമായ ലൈറ്റുകള്‍ ഫിറ്റ് ചെയ്തതും, അമിത ശബ്ദം ഉണ്ടാക്കുന്ന എയർ ഹോണുകള്‍ ഘടിപ്പിച്ചതുമായ വാഹനങ്ങള്‍ കണ്ടെത്തിയാല്‍ ഫിറ്റ്നസ് ക്യാൻസല്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കർശനമായ നടപടികള്‍ സ്വീകരിക്കും.

5000 രൂപയാണ് അനധികൃത ഫിറ്റിംഗ് ആയി എയർഹോണ്‍ ഉപയോഗിച്ചാല്‍ ഉള്ള പിഴ.വാഹനങ്ങളില്‍ അനധികൃതമായി ലൈറ്റ് ഘടിപ്പിച്ചാലും ഇതേ തുക തന്നെയാണ് പിഴ.ട്രിപ്പിള്‍ റൈഡിങ് സ്റ്റണ്ടിങ് എന്നിവ കാണുകയാണെങ്കില്‍ ലൈസൻസ് ക്യാൻസല്‍ ചെയ്യുന്ന ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാവും
കൂടാതെ സ്പീഡ് ഗവർണർ അഴിച്ചു വച്ചു സർവീസ് നടത്തുന്ന വാഹനങ്ങളുടെ ഫിറ്റ്നസ്സും റദ്ദാക്കും.ഗതാഗത കമീഷണറുടെ നിർദേശപ്രകാരം ജനുവരി 15 വരെ കർശന പരിശോധന തുടരും. വാഹനങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന അനധികൃതമായ കാര്യങ്ങൾ അഴിച്ചുമാറ്റിയതിനു ശേഷം മാത്രമേ സർവീസ് നടത്തുവാൻ അനുവദിക്കുകയുള്ളൂ എന്ന് എറണാകുളം ആർ.ടി.ഒ ടി.എം. ജേഴ്സണ്‍ അറിയിച്ചു.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer