ബസുകളുടെ അമിതവേഗത്തിനെതിരെ മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും പരാതി നൽകി സന്തോഷ് കീഴാറ്റൂർ. കണ്ണൂരിലേക്കുള്ള യാത്രക്കിടെ ഉണ്ടായ ദുരനുഭവം വ്യക്തമാക്കുകയാണ് അദ്ദേഹം. മന്ത്രിമാർക്ക് നൽകിയ പരാതി സന്തോഷ് ഫേസ്ബുക്കിൽ പങ്കുവെച്ചു.
വേഗതയും അലക്ഷ്യമായ ഡ്രൈവിങ്ങും, മനുഷ്യ ജീവന് ഒരു വിലയും കൽപ്പിക്കാത്ത മുതലാളിക്ക് വേണ്ടി പണി എടുക്കുന്ന സൈക്കോ കൊലയാളികളായി ചില ഡ്രൈവർമാർ ഇപ്പോഴും നമ്മുടെ നിരത്തുകളിൽ പരിലസിക്കുകയാണ് അദ്ദേഹം പറഞ്ഞു.

എല്ലാ ബസ് ജീവനക്കാരും ഇങ്ങനെയല്ല മാന്യമായി തൊഴിൽ ചെയ്യുന്നവരും ഉണ്ട്. ഇവർക്ക് കളങ്കം വരുത്തുന്നത് കുറച്ച് സൈക്കോ ജീവനക്കാരാണ് ഇവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വരണമെന്നും അദ്ദേഹം വ്യക്തമാക്കി.


