സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മോഹന്‍ലാലിനും മമ്മൂട്ടിക്കും അര്‍ഹിച്ച അംഗീകാരം ലഭിച്ചിട്ടില്ല: ഉണ്ണി മുകുന്ദന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മോഹന്‍ലാലിനും മമ്മൂട്ടിക്കും അര്‍ഹിച്ച അംഗീകാരം ലഭിച്ചിട്ടില്ലെന്ന് നടന്‍ ഉണ്ണിമുകുന്ദന്‍. സൂം എന്ന ബോളിവുഡ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. മോഹന്‍ലാലും മമ്മൂട്ടിയും ഒട്ടേറെ മികച്ച സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും അവര്‍ ഇരുവര്‍ക്കും ഇപ്പോഴും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ തിയേറ്ററുകളില്‍ അര്‍ഹിച്ച അംഗീകാരം ലഭിച്ചിട്ടില്ലെന്നാണ് ഉണ്ണി മുകുന്ദന്റെ പ്രതികരണം.

‘മലയാള സിനിമ എന്നും ‘ക്ലാസിലെ നല്ല കുട്ടിയായി’ മാത്രം ഇരുന്നാല്‍ പോര. ഇവിടുത്തെ അഭിനേതാക്കള്‍ക്കും സിനിമാപ്രവര്‍ത്തകര്‍ക്കുമെല്ലാം അവര്‍ അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കണം. ഞങ്ങള്‍ നല്ല സിനിമകളാണ് ചെയ്യുന്നതെന്ന് എല്ലാവരും പറയാറുണ്ട്. പക്ഷെ ഒടിടിയിലും സിനിമാപ്രേമികള്‍ക്കിടയിലെ ഉയര്‍ന്ന ഗ്രൂപ്പുകളിലും മാത്രമായാണ് അത്തരം ചര്‍ച്ചകള്‍ നടക്കുന്നത്. ആ സ്ഥിതി മാറണം. തിയേറ്ററുകളിലും കയ്യടി ഉയരണം.

മോഹന്‍ലാല്‍ സാറിന് എന്തൊരു മികച്ച ട്രാക്ക് റെക്കോര്‍ഡാണ് സിനിമയില്‍ ഉള്ളത്. എന്നിട്ടും മലയാള സിനിമയുടെ മാര്‍ക്കറ്റ് വലുതല്ലാത്തതുകൊണ്ട് മാത്രം അദ്ദേഹത്തിന് അര്‍ഹിച്ച അംഗീകാരം ഇന്നും കിട്ടിയിട്ടില്ല. മമ്മൂക്കയ്ക്കും അങ്ങനെ തന്നെയാണ്. ഞാന്‍ അവരുടെ വലിയ ആരാധകനാണ്, അതുകൊണ്ട് കൂടിയാണ് ഇത് പറയുന്നത്,’ എന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.