Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Unni Mukundan

ഇതാണ് പെരുമ്പാവൂരിലെ അവസ്ഥ, കേരള പൊലീസിനും സർക്കാരിനും നന്ദി; ഉണ്ണി മുകുന്ദൻ

പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളികൾക്കിടയിലെ പരസ്യമായ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ അതിവേഗം ശക്തമായ നടപടി സ്വീകരിച്ച കേരള സർക്കാരിനും പൊലീസ് വകുപ്പിനും നന്ദി അറിയിച്ച് നടൻ ഉണ്ണി മുകുന്ദൻ. മയക്കുമരുന്ന് ഭീഷണിക്കും സംഘടിത ലഹരി ശൃംഖലകൾക്കുമെതിരെ പെരുമ്പാവൂരിൽ ഇപ്പോൾ നടക്കുന്ന ഓപ്പറേഷൻ തൂഫാൻ നടപടികൾക്കാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവർക്ക് താരം നന്ദി രേഖപ്പെടുത്തിയത്. ‘ഓപ്പറേഷൻ തൂഫാൻ’ എന്ന ലഹരിവിരുദ്ധ റെയ്ഡുകൾ വലിയ രീതിയിലുള്ള അറസ്റ്റുകളിലേക്ക് നയിച്ചതായും മയക്കുമരുന്ന് സംബന്ധമായ കുറ്റകൃത്യങ്ങൾ സംസ്ഥാനത്ത് ഒരു […]
Read more

ചോര കുടിക്കുന്ന ചെന്നായ ആകരുത്; ഉണ്ണി മുകുന്ദനെതിരെ അഭിലാഷ് പിള്ള

​നിർമ്മാതാവ് മുരളി കുന്നുംപുറത്തിന്റെ വെളിപ്പെടുത്തലുകൾ മലയാള സിനിമയിൽ വലിയ വിവാദങ്ങൾക്ക് വഴിതുറന്നിരിക്കെ, കടുത്ത മറുപടിയുമായി സംവിധായകൻ അഭിലാഷ് പിള്ള രംഗത്തെത്തി. ഇന്ന് നടന്ന വാർത്താ സമ്മേളനത്തിൽ ഉണ്ണി മുകുന്ദനെതിരെയും മുരളി കുന്നുംപുറത്തിനെതിരെയും രൂക്ഷമായ വിമർശനങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. മുട്ടനാടുകൾ തമ്മിൽ കൂട്ടിയിടിക്കുമ്പോൾ ചോര കുടിക്കുന്ന ചെന്നായ ആകരുത് എന്നാണ് ഉണ്ണി മുകുന്ദനെ ലക്ഷ്യം വെച്ച് അഭിലാഷ് പിള്ള പ്രതികരിച്ചത്. മുരളി കുന്നുംപുറത്തിന്റെ ആരോപണങ്ങൾ വന്നതിന് പിന്നാലെ അദ്ദേഹത്തെ താൻ വിളിച്ചിരുന്നുവെന്നും അബദ്ധം പറ്റിയതാണെന്ന മറുപടിയാണ് ലഭിച്ചതെന്നും അഭിലാഷ് […]
Read more

വിപിന്‍ കുമാറിനെ മര്‍ദ്ദിച്ചെന്ന കേസ്; ഉണ്ണി മുകുന്ദനെ ചോദ്യം ചെയ്ത് പൊലീസ്

കൊച്ചി: മുന്‍ മാനേജർ വിപിന്‍ കുമാറിനെ മര്‍ദ്ദിച്ചുവെന്ന കേസില്‍ നടന്‍ ഉണ്ണി കൊച്ചിയിലെ ഫ്‌ളാറ്റിലെത്തിയാണ് ഇന്‍ഫോപാര്‍ക്ക് പൊലീസ് നടനെ ചോദ്യം ചെയ്തത്. വിപിനെ താന്‍ മര്‍ദ്ദിച്ചിട്ടില്ലെന്ന് ഉണ്ണി മുകുന്ദന്‍ മൊഴിയിലും ആവര്‍ത്തിച്ചു. അതേസമയം കണ്ണാടി വലിച്ചെറിഞ്ഞത് വൈകാരിക പ്രകടനമായിരുന്നുവെന്നും മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ പൊലീസ് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. എന്നാല്‍ സംഭവത്തില്‍ നേരത്തെ സിനിമാ സംഘടനകള്‍ ഇടപെടുകയും ഒത്തുതീര്‍പ്പിലെത്തുകയും ചെയ്തിരുന്നു. ഈ മാസം 26ന് ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചു എന്ന് ആരോപിച്ച് വിപിന്‍ കുമാര്‍ പൊലീസില്‍ പരാതിപ്പെട്ടത്. […]
Read more

‘മാര്‍ക്കോ’ സിരീസ് ആലോചന അവസാനിപ്പിച്ചു; മറുപടിയുമായി ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദന്‍റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാണ് മാർക്കോ. 100 കോടി ക്ലബ്ബില്‍ എത്തിയ സിനിമയുടെ തുടർച്ചയുണ്ടാകുമെന്ന് അണിയറക്കാർ ആദ്യം മുതൽക്കേ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ തീരുമാനം വ്യത്യസ്തമാണെന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്. തന്‍റെ ബോഡി ട്രാന്‍സ്ഫര്‍മേഷന്‍റെ ഒരു വീഡിയോ ഉണ്ണി മുകുന്ദൻ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ ഒരു ആരാധകൻ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ഈ നിർണായക തീരുമാനം താരം അറിയിച്ചത്. ‘മാര്‍ക്കോ 2’ എന്ന് എത്തുമെന്ന് ആയിരുന്നു ചോദ്യം. ഞെട്ടിച്ച് കൊണ്ട് ഉണ്ണി മുകുന്ദൻ്റെ മറുപടി […]
Read more

മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഉണ്ണി മുകുന്ദന്‍

നടന്ന വിസ്മയം മോഹന്‍ലാലിനൊപ്പമുള്ള ഏറ്റവും പുതിയ ചിത്രം പങ്കുവച്ച് നടൻ ഉണ്ണി മുകുന്ദന്‍. എല്‍ ഫോര്‍ ലവ് എന്ന ക്യാപ്ഷനും അദ്ദേഹം ചിത്രത്തിന് ഒപ്പം നല്‍കിയിട്ടുണ്ട്. എംബ്രോയ്‍ഡറി ഉള്ള വൈറ്റ് ഷര്‍ട്ടുകള്‍ ആണ് ഫോട്ടോയില്‍ ഇരുവരും ധരിച്ചിരിക്കുന്നത്. അതേസമയം മുന്‍ മാനേജരെ മര്‍ദ്ദിച്ചെന്ന കേസില്‍ ഉണ്ണി മുകുന്ദൻ്റെ മുൻകൂർ ജാമ്യഹർജി എറണാകുളം ജില്ല കോടതി ഇന്നലെ തീർപ്പാക്കിയിരുന്നു. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. പൊലീസിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. നേരത്തെ, കേസിൽ […]
Read more

മുൻ മാനേജരെ താൻ മർദ്ദിച്ചിട്ടില്ല, വിപിന്റെ പരാതി വ്യാജം: ഉണ്ണി മുകുന്ദൻ

കൊച്ചി : മുൻ മാനേജരെ താൻ മർദ്ദിച്ചിട്ടില്ലെന്നും തന്നെക്കുറിച്ച് മോശം കാര്യങ്ങൾ പറഞ്ഞു പരത്തുകയാണെന്നും നടൻ ഉണ്ണി മുകുന്ദൻ. പരസ്പരം തർക്കം ഉണ്ടായപ്പോൾ കൂളിംഗ് ഗ്ലാസ് വലിച്ചെറിയുക മാത്രമാണ് ചെയ്തതെന്നും അല്ലാതെ വിപിനെ മർദ്ദിച്ചിട്ടില്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. രണ്ടാഴ്ച മുൻപ് ഒരു അറിയാത്ത നമ്പറിൽ നിന്ന് ഒരു വനിത തന്നെ വിളിച്ചിരുന്നുവെന്നും അവർ പല പേരുകളും പറഞ്ഞുവെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. അതിൽ മുൻ മാനേജർ വിപിന്റെ പേരുമുണ്ടായിരുന്നു. വളരെ മോശമായ കാര്യങ്ങളാണ് പറഞ്ഞത്. അതെല്ലാം […]
Read more

ടോവിനോ ഉണ്ണി മുകുന്ദൻ വിവാദം; സ്ക്രീൻ ഷോട്ട് പങ്കുവെച്ച് നടൻ

കഴിഞ്ഞ ദിവസമായിരുന്നു ‘നരിവേട്ട’ സിനിമയെ പ്രശംസിച്ച് പോസ്റ്റ് പങ്കുവച്ചതിന് ഉണ്ണി മുകുന്ദൻ തന്നെ ശാരീരികമായി ആക്രമിച്ചു എന്ന മാനേജരുടെ ആരോപണം ഉയർന്നു വന്നത്. സംഭവത്തെ തുടർ‍ന്നുണ്ടായ വിവാദങ്ങളും നിലനിൽക്കെ ടൊവിനോ തോമസുമായുള്ള ചാറ്റ് പുറത്തുവിട്ട് ഉണ്ണി മുകുന്ദൻ. മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും സ്റ്റിക്കർ പരസ്പരം അയച്ച ചാറ്റിന്റെ സ്ക്രീൻഷോട്ടാണ് ഉണ്ണി മുകുന്ദൻ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവച്ചത്. ഷോലെ എന്ന സിനിമയിലെ തീം സോങിനൊപ്പമാണ് ഉണ്ണി ചാറ്റ് ഷെയർ ചെയ്തത്. ഉണ്ണി മുകുന്ദനും ടൊവിനോ തോമസും തമ്മിൽ വളരെ നല്ല […]
Read more

ഉണ്ണി മുകുന്ദനെതിരെ പരാതിയിൽ വിശദമായി പരശോധിച്ച ശേഷം നടപടിയെന്ന് ഫെഫ്ക

കൊച്ചി: നടന്‍ ഉണ്ണി മുകുന്ദന്‍റെ മാനേജര്‍ വിപിന്‍ കുമാര്‍ നല്‍കിയ പരാതി വിശദമായി പരിശോധിക്കാന്‍ സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. ഫെഫ്ക വർക്കിംഗ് സെക്രട്ടറി സോഹൻ സീനുലാലിനെ പരാതി പരിശോധിക്കാൻ ചുമതലപ്പെടുത്തിയെന്നാണ് സംഘടന അറിയിക്കുന്നത്. ഇതിനു ശേഷം തുടർനടപടി എടുക്കും എന്നും സംഘടന ഭാരവാഹികള്‍ അറിയിച്ചു. അതേ സമയം മാനേജറുടെ പരാതിയില്‍ ഉണ്ണി മുകുന്ദനെതിരെ പൊലീസ് കേസ് എടുത്തിരുന്നു. നടൻ തന്നെ മർദിച്ചെന്ന് മാനേജർ വിപിൻ കുമാർ പരാതി നൽകിയതിന് പിന്നാലെയായിരുന്നു നടപടി. കൊച്ചിയിലെ തന്‍റെ […]
Read more

‘ഗെറ്റ് സെറ്റ് ബേബി’: പ്രൊമോ ഗാനം എത്തി; ഉണ്ണി മുകുന്ദന്‍ ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക്

പാന്‍ ഇന്ത്യന്‍ ബ്ലോക്ക് ബസ്റ്റർ ചിത്രം മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണി മുകുന്ദന്‍ നായകനാവുന്ന ‘ഗെറ്റ് സെറ്റ് ബേബി’യിലെ രണ്ടാമത്തെ വിഡിയോ ഗാനം പുറത്തിറങ്ങി. നരേഷ് അയ്യർ ആണ് ‘ഗെറ്റ് സെറ്റ് ബേബി’ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാർ രചിച്ച ഈ ഗാനത്തിന്‌ ഈണമിട്ടിരിക്കുന്നത് തമിഴിലും മലയാളത്തിലും ഒട്ടേറെ സൂപ്പർ ഹിറ്റുകള്‍ക്ക് സംഗീതമൊരുക്കിയ സാം സി എസ് ആണ്‌. ഇതിന് മുൻപ് പുറത്തിറങ്ങിയ ഗെറ്റ് സെറ്റ് ബേബിയുടെ ട്രെയിലറിന് ഗംഭീര പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ട്രെയ്ലർ […]
Read more

നടനെന്ന അഭിസംബോധന ബുദ്ധിമുട്ടായി പോലും തോന്നുമായിരുന്നു: ഉണ്ണി മുകുന്ദന്‍

മാർക്കോ എന്ന ഒറ്റ ചിത്രത്തിലൂടെ തലവര തെളിഞ്ഞ നടനാണ് ഉണ്ണി മുകുന്ദന്‍. മലയാളത്തിന് അകത്തും പുറത്തും വലിയ സ്റ്റാർട്ടം സ്വന്തമാക്കിയ നടൻ്റെ ആദ്യ നാളുകളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ഗലാട്ട പ്ലസ് നടത്തിയ പാന്‍ ഇന്ത്യന്‍ ആക്ടേഴ്‌സ് റൗണ്ട് ടേബിളിലായിരുന്നു താരത്തിൻ്റെ പ്രതികരണം. സിനിമയിലേക്കെത്തിയ ആദ്യ നാളുകളില്‍ വരുന്ന വേഷങ്ങളെല്ലാം ചെയ്താണ് മുന്നോട്ടു പോയിരുന്നതെന്നും നടനെന്ന നിലയില്‍ വലിയ ആത്മവിശ്വാസം തോന്നിയിരുന്നില്ലെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു. പിന്നീട് ലാല്‍ ജോസ് ചിത്രമായ വിക്രമാദിത്യനിലെ വേഷമാണ് വഴിത്തിരവായതെന്നും […]
Read more
Advertisement
WhiteswanTV Footer