സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

അംബേദ്കറെ അമിത് ഷാ അപമാനിച്ചതില്‍ പ്രതിഷേധിച്ച് മൈസൂരുവില്‍ ഇന്ന് ബന്ദ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മൈസൂര്‍: ഡോ. ബി.ആര്‍ അംബേദ്കറെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അപമാനിച്ചതില്‍ പ്രതിഷേധിച്ച് മൈസൂരുവില്‍ ഇന്ന് ബന്ദ്. ഡോ.ബി.ആര്‍.അംബേദ്കര്‍ സമരസമിതിയാണ് ബന്ദിന് ആഹ്വാനം ചെയ്തത്. മൈസൂരിലെ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷനും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു.

രാവിലെ ആറു മണിമുതല്‍ വൈകിട്ട് ആറു വരെയാണ് ബന്ദ്. ബന്ദിനോട് അനുബന്ധിച്ച് മൈസൂരു നഗര – ഗ്രാമ പ്രദേശങ്ങള്‍ പൂര്‍ണമായും സ്തംഭിപ്പിക്കുമെന്ന് സമരസമിതി മുന്നറിയിപ്പ് നല്‍കി.

ദളിത് അനുകൂല സംഘടനകള്‍, കര്‍ഷക അനുകൂല സംഘടനകള്‍, മുസ്ലീം സംഘടനകള്‍, ഡ്രൈവര്‍മാരുടെ സംഘടനകള്‍, വഴിയോര കച്ചവടക്കാര്‍ എന്നിവര്‍ മൈസൂരു ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തിലുടനീളം വന്‍ പ്രതിഷേധ റാലി സംഘടിപ്പിക്കാനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്.

തൊഴിലാളികള്‍ കറുത്ത ബാന്‍ഡ് ധരിച്ച് ജോലിയില്‍ പ്രവേശിക്കും.നേരത്തെ അമിത് ഷാ രാജ്യസഭയില്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്. ‘അംബേദ്കര്‍ എന്നതിന് പകരം ദൈവത്തെ വിളിച്ചാല്‍ കോണ്‍ഗ്രസുകാര്‍ക്ക് സ്വര്‍ഗത്തില്‍ പോകാം എന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.