Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Mysuru

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം വ്യവസായി ജീവനൊടുക്കി

ബെംഗളൂരു: കർണാടകയിലെ മൈസൂരു ജില്ലയിൽ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തിയ ശേഷം വ്യവസായി ജീവനൊടുക്കി. ഹുൻസൂർ ടൗണിലെ ന്യൂ മാരുതി ലേഔട്ടിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ഹുൻസൂർ സ്വദേശിയായ ഹരീഷ് (39), ഭാര്യ നിശ്ചിത (36), മക്കളായ നെക്സ (13), രക്ഷ (6) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ചയാണ് ഇവരുടെ മൃതദേഹങ്ങൾ വീട്ടിനുള്ളിൽ നിന്ന് കണ്ടെത്തിയത്. പൊലീസ് പ്രാഥമിക അന്വേഷണത്തിൽ പറയുന്നതനുസരിച്ച്, ഭാര്യയുടെയും മക്കളുടെയും വായ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച് ശ്വാസംമുട്ടിച്ചാണ് ഹരീഷ് കൊലപ്പെടുത്തിയതെന്നാണ് സംശയം. തുടർന്ന് […]
Read more

അംബേദ്കറെ അമിത് ഷാ അപമാനിച്ചതില്‍ പ്രതിഷേധിച്ച് മൈസൂരുവില്‍ ഇന്ന് ബന്ദ്

മൈസൂര്‍: ഡോ. ബി.ആര്‍ അംബേദ്കറെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അപമാനിച്ചതില്‍ പ്രതിഷേധിച്ച് മൈസൂരുവില്‍ ഇന്ന് ബന്ദ്. ഡോ.ബി.ആര്‍.അംബേദ്കര്‍ സമരസമിതിയാണ് ബന്ദിന് ആഹ്വാനം ചെയ്തത്. മൈസൂരിലെ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷനും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. രാവിലെ ആറു മണിമുതല്‍ വൈകിട്ട് ആറു വരെയാണ് ബന്ദ്. ബന്ദിനോട് അനുബന്ധിച്ച് മൈസൂരു നഗര – ഗ്രാമ പ്രദേശങ്ങള്‍ പൂര്‍ണമായും സ്തംഭിപ്പിക്കുമെന്ന് സമരസമിതി മുന്നറിയിപ്പ് നല്‍കി. ദളിത് അനുകൂല സംഘടനകള്‍, കര്‍ഷക അനുകൂല സംഘടനകള്‍, മുസ്ലീം സംഘടനകള്‍, ഡ്രൈവര്‍മാരുടെ സംഘടനകള്‍, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix