സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഹണി റോസിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി രാഹുൽ ഈശ്വർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഹണി റോസ് ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി രാഹുൽ ഈശ്വർ . അമ്പലങ്ങളിലും പള്ളികളിലും ‘ഡ്രസ്സ് കോഡ്’ ഇപ്പോള്‍ തന്നെ ഉണ്ട് എന്ന കാര്യം ശ്രദ്ധയില്‍പെടുത്തുന്നു എന്ന് രാഹുൽ ഈശ്വർ പറഞ്ഞു. ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയതിന് ബൊച്ചയെ ജയിലില്‍ ഇടണോ എന്ന് കൂടി താങ്കള്‍ ചിന്തിക്കണം എന്നും രാഹുൽ കൂട്ടിച്ചേർത്തു.

രാഹുല്‍ ഈശ്വറിന്റെ പ്രതികരണത്തിന്റെ പൂര്‍ണരൂപം :

പ്രിയപ്പെട്ട ശ്രീ / കുമാരി ഹണി റോസ്,

താങ്കളുടെ കലാപ്രവര്‍ത്തനങ്ങള്‍ക്കും സിനിമ കരിയറിനും ബഹുമാനം നേരുന്നു. ‘ബോയ്ഫ്രണ്ട് എന്ന താങ്കളുടെ ആദ്യ സിനിമയില്‍ എന്റെ സുഹൃത്ത് നാഷ് ഖാന്‍ വില്ലനായി അഭിനയിച്ചിരുന്നു. ഹണിയെ കുറിച്ച് വളരെ നല്ല അഭിപ്രായങ്ങള്‍ ആണ് മനസിലാക്കിയിട്ടുള്ളത് എല്ലാവരില്‍ നിന്നും. ബഹുമാനത്തോടെയുള്ള വിമര്‍ശനം / feedback ആയി ഇതെടുക്കുമെന്നു പ്രതീക്ഷിക്കുന്നു. അമ്പലങ്ങളിലും പള്ളികളിലും ‘ഡ്രസ്സ് കോഡ്’ ഇപ്പോള്‍ തന്നെ ഉണ്ട് എന്ന കാര്യം ശ്രദ്ധയില്‍ പെടുത്തുന്നു. വിശുദ്ധ വത്തിക്കാനില്‍ പോകാന്‍ എനിക്ക് ഭാഗ്യം ലഭിച്ചപ്പോള്‍ അവിടെയും ഡ്രസ്സ് കോഡ് കാണാന്‍ ഉള്ള അവസരം എനിക്ക് ലഭിച്ചു.ഭാഷയില്‍ എന്റെ നിയന്ത്രണത്തെ കുറിച്ച് പറഞ്ഞ നല്ല വാക്കുകള്‍ക്ക് നന്ദി അര്‍പിക്കുന്നു. സ്ത്രീ ശരീരം കണ്ടാല്‍ നിയന്ത്രണം പോകുമോ എന്ന ചോദ്യം താങ്കളുടെ മനസിലെ ദേഷ്യത്തില്‍ നിന്ന് വന്നതാണെന്ന് മനസിലാക്കുന്നു. ഹണിക്കെതിരെ / ഒരു സ്ത്രീക്കുമെതിരെ ഉള്ള ഒരു ദ്വയാര്‍ത്ഥ പ്രയോഗങ്ങളെയും ന്യായീകരിക്കുന്നില്ല .. പക്ഷെ .. ഒരു വലിയ പക്ഷെ ..

താങ്കള്‍ക്കെതിരെ ഉള്ള വസ്ത്രധാരണത്തിലെ വിമര്‍ശനങ്ങള്‍ കൂടി ശ്രദ്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അത് എനിക്ക് ‘നിയന്ത്രണ പ്രശ്നം’ ഉള്ളത് കൊണ്ടല്ല, പകരം നമ്മുടെ സമൂഹത്തില്‍ ഒരുപാടു തരം ആള്‍ക്കാള്‍ ഉണ്ട്. കുട്ടികള്‍, വളര്‍ന്നു വരുന്ന പെണ്‍കുട്ടികള്‍, പ്രായമായവര്‍, കുടുംബങ്ങള്‍ എന്നിവ ഉള്ളതുകൊണ്ടാണ്. ഹണിയെ പോലുള്ള കലാകാരികള്‍ വളര്‍ന്നു വരുന്ന പെണ്‍കുട്ടികള്‍ക്ക് നല്ല മാതൃകകളാകണം. അതോടൊപ്പം ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയതിനു ബൊച്ചെയെ 1 വര്‍ഷം ജയിലില്‍ ഇടണോ എന്ന് കൂടി താങ്കള്‍ ചിന്തിക്കണം. ഹണി ഉന്നയിച്ച പോയിന്റ് മുഖ്യമന്ത്രിയും, മാധ്യമങ്ങളും ഒക്കെ ഏറ്റെടുത്തു. ലൈംഗിക ചുവയുള്ള ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നിരുത്സാഹപ്പെടുത്തണം എന്ന പൊതു നിലപാടിലേക്ക് എല്ലാവരും എത്തിച്ചേര്‍ന്നു. Congrats (സിനിമയിലും ഇതു ബാധകമാകും എന്ന് പ്രതീക്ഷിക്കുന്നു) കലാകാരി എന്ന നിലയില്‍ വിമര്‍ശനം സ്വീകരിക്കാനും വിശാല മനസ്സോടെ കാര്യങ്ങള്‍ കാണാനും സാധിക്കട്ടെ. ജനുവരി 10 ന് ഇറങ്ങുന്ന റേച്ചല്‍ സിനിമയ്ക്കു ആൾ ദി ബെസ്റ്റ്.

വസ്ത്രധാരണത്തെ കുറിച്ചുള്ള രാഹുല്‍ ഈശ്വറിന്റെ പരാമര്‍ശത്തിനെതിരെയാണ് ഹണി റോസ് രംഗത്തെത്തിയത്. ചര്‍ച്ചകളില്‍ സ്ത്രീകള്‍ ഉന്നയിക്കുന്ന വിഷയങ്ങളെ നിര്‍വീര്യമാക്കുന്നയാളാണ് രാഹുലെന്ന് ഹണി റോസ് വിമര്‍ശിച്ചു. ഭാഷയിലുള്ള നിയന്ത്രണം, രാഹുലിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോള്‍ ഇല്ല. രാഹുല്‍ പൂജാരിയായാല്‍ ക്ഷേത്രത്തില്‍ വരുന്ന സ്ത്രീകള്‍ക്ക് ഡ്രസ് കോഡ് ഉണ്ടാക്കും.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.