സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പത്തനംതിട്ട പോക്സോ കേസ്: അന്വേഷണം ജില്ലക്ക് പുറത്തേക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട പീഡനക്കേസിൽ കൂടുതൽ പ്രതികൾക്കായി ജില്ലയ്ക്ക് പുറത്തും അന്വേഷണം നടത്തും. രണ്ടു പോലീസ് സ്റ്റേഷനുകളിലായി ഇതുവരെ 20 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്.നിലവിൽ എഫ്ഐആറുകളുടെ എണ്ണം ഒൻപതായി. പെൺക്കുട്ടി ഉപയോഗിച്ചിരുന്ന ഫോണിലേക്ക് പ്രതികളിൽ പലരും അശ്ലീല ദൃശ്യങ്ങൾ അയച്ചുവെന്ന് പൊലീസ് കണ്ടെത്തി.

പെൺക്കുട്ടിയുടെ നഗ്ന ചിത്രങ്ങൾ അയച്ച് ഭീഷണിപ്പെടുത്തിയാണ് കൂടുതൽ പേർ പെൺകുട്ടിയെ പീഡിപ്പിച്ചത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് പെൺകുട്ടി നൽകിയ മൊഴി. പതിമൂന്നാം വയസ്സ് മുതൽ പെൺക്കുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ചു വരികയായിരുന്നു. ഏറ്റവും ഒടുവിൽ പോലീസ് അറസ്റ്റ് ചെയ്തത് റാന്നി സ്വദേശികളായ 6 പേരെയാണ്.ഇതിൽ മൂന്നുപേർ ഓട്ടോറിക്ഷ തൊഴിലാളികളാണ്. മത്സ്യ കച്ചവടക്കാരായ സഹോദരങ്ങൾ, പ്ലസ് ടു വിദ്യാർത്ഥി എന്നിവരും അറസ്റ്റിൽ ആയവരിലുണ്ട്.

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.