Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഐക്യമില്ലാത്ത കോൺഗ്രസ് പിണറായിയുടെ ഐശ്വര്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുടെ ചക്കിളത്തിപ്പോരും ഭിന്നതയും മൂന്നാം പിണറായി ഭരണത്തിന് വഴിയൊരുക്കുകയാണ്. അടുത്ത വർഷം സംസ്ഥാനം തെരഞ്ഞെടുപ്പിലേക്ക് പോകാനിരിക്കെ കെപിസിസിയിലെ അന്തർസംഘർഷവും പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും തമ്മിലുള്ള താൻപോരിമയും കേന്ദ്രനേതൃത്വത്തിന് ഉൾപ്പടെ അമർഷമുണ്ടാക്കിയിട്ടുണ്ട്. കെ സുധാകരനും വി ഡി സതീശനും രണ്ടുവഴിക്ക് നീങ്ങുമ്പോൾ ധാർഷ്ട്യവും കാർക്കശ്യവും അണികളെ ഉലയ്ക്കുന്നുണ്ടെന്നും പാർട്ടിയുടെ അടിത്തട്ടിൽ ഏകോപനമില്ലായ്മ ഉണ്ടാകുന്നുണ്ടെന്ന വിമർശനവും ഹൈക്കമാൻഡിന് മുന്നിൽ ഉയരുന്നുണ്ട്. കെപിസിസി പ്രസിഡന്റിന്റെ ആരോഗ്യപ്രശ്‌നങ്ങളും ഒന്നിച്ച് വാർത്താസമ്മേളനത്തിന് വരെ പ്രത്യക്ഷപ്പെടാറുള്ള സതീശന്റേയും സുധാകരന്റേയും അഭിപ്രായ ഭിന്നതകളും കേന്ദ്രനേതൃത്വത്തെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്. കഴിഞ്ഞ രാഷ്ട്രീയകാര്യസമിതി യോഗത്തിൽ വി ഡി സതീശന്റെ സർവ്വേ കണക്ക് കേരളത്തിലെ കോൺഗ്രസിൽ പുത്തൻ അസ്വസ്ഥതകൾ സൃഷ്ടിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മണ്ഡലങ്ങളിൽ രഹസ്യസർവേ നടത്തിയെന്ന ആരോപണമാണ് രാഷ്ട്രീയകാര്യ സമിതി യോഗത്തിലൂടെ ഉയർന്നത്. കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗത്തിൽ വി ഡിസതീശൻ പറഞ്ഞ 63 നിയമസഭാ സീറ്റുകളുടെ കാര്യവും കോൺഗ്രസിന്റെ ജയസാധ്യതയും സൂചിപ്പിച്ചതോടെയാണ് പുത്തൻ രഹസ്യ സർവ്വേ ചർച്ച ഉയർന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 93 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 21 സീറ്റിൽ മാത്രമാണു ജയിച്ചതെന്നും ഇതിന് പുറമേ പുറമേ മറ്റ് 42 സീറ്റുകൾ കണ്ടെത്തിയിട്ടുണ്ടെന്നും ഈ 63 സീറ്റുകളിൽ പ്രത്യേകശ്രദ്ധ നൽകണമെന്നും പറഞ്ഞാണ് പ്രതിപക്ഷ നേതാവ് കോൺഗ്രസിന്റെ വിജയത്തിനുള്ള കണക്കുകൾ പറഞ്ഞത്. എന്തായാലും എങ്ങനെ കൃത്യമായി കണക്കുകണ്ടെത്തിയെന്ന ചോദ്യം യോഗത്തിൽ ഉണ്ടായി. തങ്ങളെ അറിയിക്കാതെ സതീശൻ സ്വന്തം വഴിയെ സർവ്വേ നടത്തിയോയെന്ന ചോദ്യമാണ് ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ടാക്കിയത്. രഹസ്യസർവേയെക്കുറിച്ച് പാർട്ടിയ്ക്കുള്ളിൽ ചർച്ച ഉയർന്നതെ എഐസിസി വിഷയത്തിൽ ഇടപെട്ട് കാര്യങ്ങൾ അന്വേഷിച്ചു തുടങ്ങി. സർവേ നടത്തിയിട്ടില്ലെന്ന് സതീശൻ ക്യാമ്പ് വിശദീകരിക്കുകയും കണക്കുകൂട്ടലും അവലോകനവുമാണ് പുറത്തുവന്നതെന്ന രീതിയിൽ കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ സുധാകരപക്ഷവും സതീശൻ വിരുദ്ധരും വിഷയം കത്തിക്കാൻ ശ്രമിക്കുമ്പോൾ പാർട്ടിയ്ക്കുള്ളിൽ വീണ്ടും ഭിന്നത രൂക്ഷമാവുകയാണ്. ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്കും ഇപ്പോഴത്തെ മുന്നോട്ടുപോക്കിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിന് ഒന്നര വർഷക്കാലം മാത്രം ബാക്കിനിൽക്കേ പാർട്ടിയിലെ വിഭാഗീയത തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെയും ബാധിക്കുമെന്ന് ലീഗ് പറയുന്നു. ഭരണപക്ഷത്തിനെതിരെ സമരങ്ങൾ ചെയ്ത് സജീവമാകേണ്ട സമയത്ത് പരസ്പരം തമ്മിലടിക്കുന്ന കോൺഗ്രസിന്റെ സമീപനം ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും ലീഗ് നേതാക്കൾ വിലയിരുത്തുന്നു. വിഷയത്തിൽ കോൺഗ്രസ് ഹൈക്കമാന്റുമായി ലീഗ് നേതൃത്വം ആശയ വിനിമയം നടത്തിയെന്നും അറിയുന്നു.

അതോടൊപ്പം ഇനിയുള്ള തെരഞ്ഞെടുപ്പുകളിൽ സ്ഥിരം സ്ഥാനാർത്ഥികൾ വേണ്ടെന്ന നിലപാടാണ് കോൺഗ്രസ് ദേശീയ നേതൃത്വം സ്വീകരിക്കുന്നത്. കാലകാലങ്ങളായി മത്സരിക്കുന്ന സ്ഥിരം സ്ഥാനാർത്ഥികൾ ചുരുങ്ങിയത് 30 സീറ്റുകളിൽ എങ്കിലും പാർട്ടിയുടെ അഡ്രസ്സ് പോലും ഇല്ലാതാക്കിയ എന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ജനങ്ങൾക്ക് ഒട്ടും സ്വീകാര്യത ഇല്ലാത്തവരും ഗ്രൂപ്പിന്റെയും ഗോത്രത്തിന്റെയും പേരിൽ സ്ഥാനാർഥികളായി മാറുന്നു. പലർക്കും പരാജയം ഉറപ്പാണെങ്കിലും തെരഞ്ഞെടുപ്പ് സമയത്തെ ചില ലാഭങ്ങളിലാണ് നോട്ടം. ജനസമ്മതി തീരെ കുറവായിട്ടും സ്ഥാനാർത്ഥി കുപ്പായം ലഭിക്കുന്നതിൽ പ്രമുഖ നേതാക്കളുടെ പ്രീതിയും അവർക്ക് അനുകൂലമാകുന്നുണ്ട്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ എല്ലാ ജില്ലകളിലും ചുരുങ്ങിയത് രണ്ടുമൂന്നു സീറ്റുകളിൽ എങ്കിലും ഇത്തരത്തിലുള്ള സ്ഥിരം സ്ഥാനാർത്ഥികൾ കെട്ടിയിറക്കപ്പെടാറുണ്ട്. തെരഞ്ഞെടുപ്പ് വേളയിൽ മാത്രമാണ് ഇവരെ പലരും കാണാറുപോലുമുള്ളത്. അല്ലാത്തപ്പോഴൊക്കെ ജനങ്ങളിൽ നിന്നും പ്രവർത്തകരിൽ നിന്നും അകന്നു നിൽക്കുന്ന ഇത്തരം സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പ് സമയത്ത് മാത്രം വരുന്നതിൽ പ്രവർത്തകർക്കും വലിയ തോതിലുള്ള അമർഷം ഉണ്ടായിരുന്നു. ഇത് തിരിച്ചറിഞ്ഞതാണ് ദേശീയ നേതൃത്വം പുതിയ നിലപാട് സ്വീകരിച്ചിരിക്കുന്നത്. അപ്പോഴും സ്ഥിരം താപ്പാനകളെ ഒഴിവാക്കുന്നതിന് നേതൃത്വം വല്ലാതെ കഷ്ടപ്പെടേണ്ടി വരും. ഏതായാലും കോൺഗ്രസിനുള്ളിൽ ഇപ്പോൾ നടക്കുന്ന കലഹങ്ങളിൽ സിപിഎം നേതൃത്വം ഹാപ്പിയാണ്. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ പലതും ഈ കലഹങ്ങളിൽ പെട്ട് വഴിമാറി പോകുന്നതും ഉണ്ട്.

Tags :

Recent News

Advertisement
WhiteswanTV Footer