Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വീണ്ടും എം പോക്സ്, ബംഗളുരുവിൽ ദുബൈയിൽ നിന്നെത്തിയ 40കാരന് രോഗം സ്ഥിരീകരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബംഗളുരു: രാജ്യത്ത് വീണ്ടും എംപോക്സ് സ്ഥിരീകരിച്ചു. ദുബൈയിൽ നിന്ന് ബംഗളുരുവിൽ മടങ്ങിയെത്തിയ യുവാവിനാണ് എംപോക്സ് സ്ഥിരീകരിച്ചത്. നിലവിൽ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ് ഇയാളെന്ന് പുറത്ത് വരുന്ന റിപ്പോ‍ട്ടുകൾ. കൂടുതൽ വിശദമായ പരിശോധനകൾക്ക് രോഗിയെ വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. കർണാടകയിൽ ഈ വ‍ർഷം ഇതാദ്യമായാണ് എംപോക്സ് കേസ് സ്ഥിരീകരിക്കുന്നത്.

കഴിഞ്ഞ ഡിസംബറിലാണ് കേരളത്തിൽ അവസാനമായി ഒരു രോഗിക്ക് എംപോക്സ് സ്ഥിരീകരിച്ചത്. യുഎഇയിൽ നിന്ന് വന്ന തലശ്ശേരി സ്വദേശിക്കായിരുന്നു അന്ന് രോഗം. പനി, കഠിനമായ തലവേദന, നടുവേദന, കഴലവീക്കം, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് എംപോക്സ് രോഗബാധയുടെ പ്രാരംഭ ലക്ഷണങ്ങള്‍.

പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത് മുഖത്തും കൈകാലുകളിലുമാണ്. എന്നാൽ ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകള്‍ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു. അസുഖബാധിതരായ ആള്‍ക്കാരുമായി സുരക്ഷാ മാര്‍ഗങ്ങള്‍ പാലിക്കാതെ അടുത്തിടപഴകുന്ന ആള്‍ക്കാര്‍ക്കാണ് എംപോക്‌സ് ഉണ്ടാകുക.കൊവിഡോ എച്ച്1 എന്‍1 ഇന്‍ഫ്‌ളുവന്‍സയോ പോലെ വായുവിലൂടെ പകരുന്ന ഒരു രോഗമല്ല എം പോക്‌സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, ലൈംഗിക ബന്ധം, ശരീര സ്രവങ്ങൾ, ശ്വസന തുള്ളികൾ, നേരിട്ട് തൊലിപ്പുറത്ത് സ്പര്‍ശിക്കുക, കിടക്ക- വസ്ത്രം എന്നിവ സ്പര്‍ശിക്കുക, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക തുടങ്ങിയവ രോഗസാധ്യത കൂടാൻ കാരണമാകുന്നു.

Advertisement
WhiteswanTV Footer