സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പാസ്റ്ററെ ഗ്രാമത്തിന് അകലെയുള്ള ശ്മശാനത്തില്‍ അടക്കം ചെയ്യണം’ഭിന്നവിധിക്കിടെ പരിഹാരം നിര്‍ദേശിച്ച് സുപ്രീം കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഛത്തീസ്ഗഢിലെ ഛിന്ദവാഡ ഗ്രാമത്തില്‍ മരിച്ച പാസ്റ്ററുടെ മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ ഭിന്ന വിധിയുമായി സുപ്രീം കോടതി. പാസ്റ്ററുടെ മൃതദേഹം സ്വന്തം ഭൂമിയില്‍ ഗ്രാമത്തില്‍ തന്നെ സംസ്കരിക്കാമെന്ന് ജസ്റ്റിസ് ഉത്തരവിട്ടപ്പോൾ ബെഞ്ചിലെ മറ്റൊരു അംഗം
സംസ്കാരം ഗ്രാമത്തിനു പുറത്തു നടത്തണമെന്ന് വിധിയെഴുതി. മൃതദേഹം ആഴ്ചകളായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്നതു കണക്കിലെടുത്ത് കേസ് വിശാല ബെഞ്ചിനു വിടുന്നില്ലെന്ന് വ്യക്തമാക്കിയ രണ്ടംഗ ബെഞ്ച് ഗ്രാമത്തിനു പുറത്ത് സംസ്കാരം നടത്താന്‍ നിര്‍ദേശം നല്‍കി.

ജനുവരി 7 മുതല്‍ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പൂര്‍ണ സുരക്ഷ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ബെഞ്ച് നിര്‍ദേശിച്ചു. ഗ്രാമത്തിലെ ഗോത്രവര്‍ഗക്കാര്‍, ക്രിസ്ത്യാനിയാണെന്ന കാരണത്താല്‍ സംസ്‌കരിക്കാന്‍ വിസമ്മതിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പാസ്റ്ററുടെ മകനാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഗ്രാമത്തില്‍ അടക്കം ചെയ്യാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥയും ഉടലെടുത്തിരുന്നു.

Tags :

Greeshma Celine Benny

Recent News

Advertisement