Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ജലസുരക്ഷാ, ശുചിത്വ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഇന്ത്യ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിലെ പ്രധാന സെഷനുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍. പാട്ടീൽ ജലസുരക്ഷയിലും ശുചിത്വത്തിലുമുള്ള ഇന്ത്യയുടെ പരിവര്‍ത്തന പരിപാടികള്‍ അവതരിപ്പിച്ചു. ആഗോള സഹകരണം വളര്‍ത്തുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധത ചര്‍ച്ചയിലൂടെ ഉയര്‍ത്തിക്കാട്ടി.

ജല-സുരക്ഷിത ഭാവി സൃഷ്ടിക്കാന്‍ ആഗോള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സെഷനില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്, പ്രമുഖ ജലവിദഗ്ദ്ധര്‍, ലോകമെമ്പാടുമുള്ള 300 പേര്‍ എന്നിവര്‍ പങ്കെടുത്തു. ജലസുരക്ഷ ഉറപ്പാക്കുന്നതില്‍ ഇന്ത്യയുടെ നേതൃത്വം പാട്ടീല്‍ പ്രദര്‍ശിപ്പിച്ചു. പ്രധാനമന്ത്രി മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ജലക്ഷാമമുള്ള സംസ്ഥാനത്തില്‍ നിന്ന് ജലസുരക്ഷ മാതൃകയിലേക്കുള്ള ഗുജറാത്തിന്‍റെ മാറ്റത്തെ എടുത്തു പറഞ്ഞു. ഇത് രാജ്യവ്യാപകമായി സമാനമായ മാറ്റങ്ങള്‍ക്ക് പ്രചോദനമായി. 60,000-ലധികം അമൃത് സരോവരങ്ങള്‍ നിര്‍മ്മിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും കാരണമായ ജല്‍ ശക്തി അഭിയാന്‍ പോലുള്ള വലിയ തോതിലുള്ള സംരംഭങ്ങളും ജലസംരക്ഷണ പരിപാടികളും ഇന്ത്യയുടെ വിജയത്തിന്‍റെ കാരണമായി. സുസ്ഥിര രീതികളിലൂടെയും അന്താരാഷ്ട്ര പങ്കാളിത്തത്തിലൂടെയും ജലക്ഷാമം പരിഹരിക്കുന്നതിന്‍റെ ആഗോള പ്രാധാന്യം സെഷന്‍ ഉയര്‍ത്തിക്കാട്ടി.

ഗ്രാമങ്ങളിലെ വീടുകളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിലും ഗ്രാമീണ ശുചീകരണം, നദികളുടെ പുനരുജ്ജീവനം എന്നിവയിലും ആഗോളതലത്തില്‍ ഏറ്റവും വലിയ പരിപാടികള്‍ ഇന്ത്യ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്ന് ലോക സാമ്പത്തിക ഫോറത്തില്‍ ഇന്ത്യയുടെ ജല-ശുചീകരണ പ്രവർത്തനങ്ങൾ സി.ആര്‍. പാട്ടീല്‍ പറഞ്ഞു. 5 കോടിയിലധികം ഗ്രാമീണ കുടുംബങ്ങള്‍ക്ക് ടാപ്പുകളിലൂടെ മികച്ച കുടിവെള്ളം നല്‍കിയ ജല്‍ ജീവന്‍ മിഷന്‍, പൊതുജനാരോഗ്യവും മെച്ചപ്പെടുത്തുന്നതിനായി 120 ദശലക്ഷം ഗ്രാമീണ ടോയ്ലറ്റുകള്‍ നിര്‍മ്മിച്ച സ്വച്ഛ് ഭാരത് മിഷന്‍, ദേശീയ ശുചീകരണ ദൗത്യം എന്നിവയുടെ നേട്ടങ്ങള്‍ അദ്ദേഹം പ്രദര്‍ശിപ്പിച്ചു. നാഷണല്‍ മിഷന്‍ ഫോര്‍ ക്ലീന്‍ ഗംഗ (എന്‍എംസിജി) നദി പുനരുജ്ജീവനത്തിനും പരിസ്ഥിതി സുസ്ഥിരതയ്ക്കും ആഗോള മാതൃകയായി.

വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ജലശക്തി മന്ത്രാലയം രൂപപ്പെടുത്തിയതിലൂടെ പ്രധാനമന്ത്രി ജലവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ശക്തമായ പ്രതിബദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും, ഈ സമഗ്രമായ സമീപനം ജലവുമായി ബന്ധപ്പെട്ട വിഷയങ്ങളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെയും എല്ലാവര്‍ക്കും സുരക്ഷിതമായ കുടിവെള്ളവും ശുചിത്വവും എന്ന ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യത്തെയുമാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു ഈ പരിപാടികള്‍ ജീവിതത്തെ മാറ്റിമറിച്ചു, ജലജന്യരോഗങ്ങള്‍ കുറച്ചു, പാരിസ്ഥിതിക സുസ്ഥിരത മെച്ചപ്പെടുത്തി, മറ്റ് രാജ്യങ്ങള്‍ക്ക് പിന്തുടരാനുള്ള മാനദണ്ഡങ്ങള്‍ തയ്യാറാക്കി.

Recent News

Advertisement
WhiteswanTV Footer