മൈക്രോപ്ലാസ്റ്റിക് ഭീഷണിക്ക് മുരിങ്ങ വിത്തിലൂടെ പരിഹാരം; കുടിവെള്ളം ശുദ്ധീകരിക്കാൻ പ്രകൃതിദത്ത മാർഗവുമായി ശാസ്ത്രലോകം
ബ്രസീലിയ: ആധുനിക ലോകം നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ വെല്ലുവിളികളിലൊന്നായ മൈക്രോപ്ലാസ്റ്റിക് മലിനീകരണത്തിന് പരിഹാരമായി നമ്മുടെ വീട്ടുമുറ്റത്തെ മുരിങ്ങ. കുടിവെള്ളത്തിലെ പ്ലാസ്റ്റിക് തരികളെ 99 ശതമാനത്തോളം നീക്കം ചെയ്യാൻ മുരിങ്ങ വിത്തുകൾക്ക് കഴിയുമെന്ന് ബ്രസീലിലെയും യുകെയിലെയും ശാസ്ത്രജ്ഞർ നടത്തിയ പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു. ടാപ്പ് വെള്ളത്തിലൂടെയും മറ്റും ശരീരത്തിലെത്തുന്ന മൈക്രോപ്ലാസ്റ്റിക്കുകൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ കണ്ടെത്തൽ ശ്രദ്ധേയമാകുന്നത്. മുരിങ്ങ വിത്തുകൾ പൊടിച്ച് വെള്ളത്തിൽ ചേർക്കുമ്പോൾ അതിലെ പ്രോട്ടീനുകൾ പ്ലാസ്റ്റിക് തരികളെ ഒരു കാന്തികശക്തി പോലെ […]
Read more

