Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബാലരാമപുരത്ത് കാണാതായ രണ്ടുവയസുകാരി കിണറ്റിൽ മരിച്ച നിലയിൽ; അന്വേഷണത്തിൽ ദുരൂഹത

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ബാലരാമപുരത്ത് കാണാതായ രണ്ടുവയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടുകാൽക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകൾ ദേവേന്ദു (രണ്ടര) ആണ് മരിച്ചത്. ഇന്നലെ രാത്രി മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ ഇന്ന് രാവിലെ കാണാനില്ലെന്ന് മനസ്സിലായപ്പോൾ, കുടുംബാംഗങ്ങൾ തിരച്ചിൽ ആരംഭിച്ചിരുന്നു പിന്നീട്, കുട്ടിയുടെ മൃതദേഹം സമീപത്തെ കിണറ്റിൽ കണ്ടെത്തുകയായിരുന്നു.

സംഭവത്തിൽ സംശയങ്ങളും ദുരൂഹതകളും നിലനിൽക്കുകയാണ്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് എം.വിൻസെന്റ് എംഎൽഎ പറഞ്ഞു. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് പൊലീസിന് വിവരം ലഭിച്ചത്. ബന്ധുക്കളെ മുൻ നിർത്തിയാണ് അന്വേഷണം. പുറത്തു നിന്ന് ആരുടെയും ഇടപെടലില്ലെന്നാണ് പുറത്ത് വരുന്ന വിവരം.

ഈ വീട്ടിൽ ചെറിയൊരു തീപിടിത്തം ഉണ്ടായിരുന്നു. കുഞ്ഞിനെ കാണാനില്ലെന്ന വാർത്തയെ തുടർന്ന് എം എൽ എയുൾപ്പെടെയുള്ളവർ സ്ഥലത്ത് എത്തിയിരുന്നു. അപ്പോൾ അവിടെ മണ്ണെണ്ണയുടെ മണം ഉണ്ടായിരുന്നെന്നും വെള്ളം ഉപയോഗിച്ച് തീയണച്ചിരുന്നുവെന്നുമാണ് വിവരം.കുട്ടി മുട്ടിൽ നീന്തിയേ മറ്റോ തനിയെ ചുറ്റുമതിലുള്ള കിണറ്റിൽ വീഴാൻ സാധ്യതയില്ലെന്ന് എംഎൽഎയുടെയും മറ്റുള്ളവരുടെയും പറഞ്ഞു.

Recent News

Advertisement
WhiteswanTV Footer