Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത തൊണ്ടിമുതൽ തമിഴ്നാടിന് നൽകാൻ ഉത്തരവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: ജയലളിതയില്‍ നിന്ന് 1996-ല്‍ പിടിച്ചെടുത്ത തൊണ്ടിമുതല്‍ തമിഴ്‌നാടിന് കൊണ്ടുപോകാമെന്ന് കോടതി ഉത്തരവ്. ബെംഗളൂരുവിലെ സിബിഐ കോടതിയുടേതാണ് ഉത്തരവ്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയലളിതയുടെ പോയസ് ഗാര്‍ഡനിലെ വീട്ടില്‍ നിന്ന് തൊണ്ടിമുതൽ പിടിച്ചെടുത്തത്.

തോണ്ടിമുതലില്‍ ജയലളിതയുടെ സഹോദരന്റെ മക്കളായ ദീപയും ദീപക്കും അവകാശ വാദം ഉന്നയിച്ച് ഹര്‍ജി സമ്മര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജിയാണ് തളളിയത്. ഹര്‍ജി തള്ളിയതോടെ സ്വത്തുക്കള്‍ തമിഴ്‌നാടിന് കൈമാറാം.

2004ലാണ് തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്കെതിരെ അനധികൃത സ്വത്ത് സമ്പാദന കേസ് രജിസ്റ്റര്‍ ചെയ്തത്. 28 കിലോഗ്രാം സ്വര്‍ണം, 800 കിലോഗ്രാം വെള്ളി, വജ്രാഭരണങ്ങള്‍, പട്ടു സാരികള്‍, 750 ചെരുപ്പുകള്‍, 12 ഫ്രിഡ്ജ്, 44 എ സി , 91 വാച്ചുകള്‍ തുടങ്ങിയവയാണ് ജയലളിതയില്‍ നിന്നും തൊണ്ടി മുതലായി പിടിച്ചെടുത്തത്.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer