സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ഷവോമി 15 അള്‍ട്ര ലോഞ്ച് ഡേറ്റ് പുറത്ത്; ഫോണിന്റെ സവിശേഷതകളും അറിയാം

ഷവോമി ഫാൻസുകൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷവോമി 15 അള്‍ട്ര, കമ്പനി ഔദ്യോഗികമായി ലോഞ്ച് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഫെബ്രുവരി മാസത്തിൽ വിപണിയിൽ എത്തുമെന്ന് സൂചനകൾ ഉണ്ടായിരുന്നു. ഇപ്പോൾ, ഒരു ലീക്ക്ഡ് പോസ്റ്റർ വഴി ഫോണിന്റെ ലോഞ്ച് തിയ്യതി പുറത്തു വന്നിരിക്കുകയാണ്. കൂടാതെ, ഫോണിന്റെ ഡിസൈൻ സംബന്ധിച്ച ഒരു വീഡിയോയും പുറത്ത് ലീക്കായി. ഷവോമി 15 അള്‍ട്ര 2025 ഫെബ്രുവരി 26ന് ചൈനയിലെ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ പോസ്റ്ററിലെ വീഡിയോയിൽ ഷവോമി 14 അള്‍ട്ര മോഡലിനോട് സാമ്യം ഉള്ള ഒരു വൃത്താകൃതിയിലുള്ള റിയർ പാനൽ കാണപ്പെടുന്നു, എങ്കിലും, ലോഗോയും ക്യാമറ പൊസിഷൻ കൂടിയുള്ള ചെറിയ മാറ്റങ്ങൾ ഉണ്ട്.ഫോണിന് സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ഫ്‌ളാഗ്ഷിപ്പ് ചിപ്സെറ്റ് ഉണ്ടാകുമെന്ന് സൂചനകൾ ഉണ്ട്. പുതിയ പതിപ്പിന് 90W വയര്‍ഡ് ചാർജിംഗ് സപ്പോർട്ട് ലഭിക്കും. 2K ക്വാഡ്-കർവ്ഡ് ഡിസ്പ്ലേ, സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് എന്നിവയ്ക്ക് ഇന്ത്യൻ വേരിയന്റിലും സവിശേഷതകൾ ആയിരിക്കും. വയര്‍ലെസ് ചാർജിംഗ് സംവിധാനം ഉണ്ടായേക്കാമെന്നാണ് പ്രതീക്ഷകൾ. 200 മെഗാപിക്‌സൽ പെരിസ്‌കോപ്പ് ടെലിഫോട്ടോ സെൻസർ, f/1.63 അപ്പേർച്ചർ ഉള്ള പ്രധാന ക്യാമറ, കൂടാതെ ബാറ്ററി ശേഷി ഷവോമി 14 പോലെ തന്നെ ആയിരിക്കും.

Advertisement

ട്രംപും തീരുവയും പിന്നെ കോടതിയും; ഇന്ത്യയുടെ നിലയെന്ത്?

വൈറ്റ് ഹൗസിലിരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ മനോനിലയും ആ​ഗോള സമ്പത് വ്യവസ്ഥയും തമ്മിൽ അഭേദ്യ ബന്ധമുണ്ടെന്ന് പറഞ്ഞാൽ അം​ഗീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന അവസ്ഥയാണുള്ളത്. സം​ഗതി അത്ര തമാശയല്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആദ്യം കനത്ത തീരുവ പ്രഖ്യാപിക്കുന്നു-

Read More »

വാടകയും ചെലവും കുറയും; ആശ്വാസം നൽകുന്ന വലിയ മാറ്റങ്ങൾ

ജീവിതച്ചെലവ് കൂടുകയാണല്ലോ എന്നോർത്ത് ഉറക്കം നഷ്ടപ്പെടുന്ന സാധാരണക്കാരനാണോ നിങ്ങൾ? വലിയ ആശങ്കകൾക്കിടയിലും ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന മിഡിൽ ക്ലാസ് വിഭാ​ഗങ്ങൾക്ക് ചെറിയ ആശ്വാസം നൽകുന്ന വാർത്ത. പുതിയ ആദായനികുതി ബില്ലിൽ വിവിധ അലവൻസുകൾക്ക് കൂടുതൽ

Read More »

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമിച്ച ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ ഉദ്ഘാടനം മാറ്റിവെച്ചു. ഫെബ്രുവരി 25-ന് വൈകീട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകൾ കൈമാറുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ചടങ്ങ്

Read More »

അബുദാബിയിൽ വെയർഹൗസിന് തീപിടിച്ചു

അബുദാബി: അബുദാബിയിലെ അൽ മുസൂൻ മേഖലയിലുള്ള വെയർഹൗസിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. അബുദാബി പൊലീസാണ് ഈ വിവരം പുറത്തുവിട്ടത്. അബുദാബി പൊലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും സംയുക്തമായി സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള

Read More »

പാലക്കാട് പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കൂനത്തറ സ്വദേശി ഉണ്ണികൃഷ്ണനാണ് ഗുരുതര പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ മനോജിനെ ഷൊർണുർ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ കിഴക്കേ ത്രാങ്ങാലിയിലുള്ള

Read More »

പെൺകുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; രണ്ടുപേർ പിടിയിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സുഹൃത്തിന് കൈമാറുകയും ചെയ്ത കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. തണ്ണിത്തോട് മൂഴി അശ്വതി ഭവനം വീട്ടിൽ അനന്തു (26) , തണ്ണിത്തോട്

Read More »
Advertisement