സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ആസിഫ് അലിയുടെ “ആഭ്യന്തര കുറ്റവാളി” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി; ഈദിന് തിയേറ്ററുകളിലെത്തും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: നടൻ ആസിഫ് അലിയുടെ പിറന്നാൾ ദിനത്തിൽ തന്റെ പുതിയ ചിത്രം ‘ആഭ്യന്തര കുറ്റവാളി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. സേതുനാഥ് പത്മകുമാർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം ഈദ് റിലീസായി തിയേറ്ററുകളിലെത്തും. നൈസാം സലാം പ്രൊഡക്ഷന്റെ ബാനറിൽ നിർമ്മിച്ച ആഭ്യന്തര കുറ്റവാളിയുടെ ഓൾ ഇന്ത്യാ വിതരണത്തിൻ്റെ ചുമതല ഡ്രീം ബിഗ് ഫിലിംസ് ആണ് നിർവഹിക്കുന്നത്. രസകരമായ ഫാമിലി കോമഡിറിയലിസ്റ്റിക് കോമഡി ഫാമിലി എന്റർടെയിനർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ ആസിഫ് അലിക്ക് ഒപ്പമെത്തുന്നത് പുതുമുഖ താരം തുളസിയാണ്. ജഗദീഷ്, ഹരിശ്രീ അശോകൻ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, ജോജി, വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ്, ശ്രേയാ രുക്മിണി, നീരജാ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജാ ദാസ് എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പള്ളി, എഡിറ്റർ സോബിൻ സോമൻ, സംഗീതം ബിജിബാൽ & ക്രിസ്റ്റി ജോബി, ബാക്ക്‌ഗ്രൗണ്ട് സ്കോർ രാഹുൽ രാജ്, ആർട്ട് ഡയറക്ഷൻ സാബു റാം, പ്രൊഡക്ഷൻ കൺട്രോളർ ജിത്ത് പിരപ്പൻകോട്, ലൈൻ പ്രൊഡ്യൂസർമാർ ടെസ് ബിജോയ്, ഷിനാസ് അലി, മേക്കപ്പ് സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം മഞ്ജുഷാ രാധാകൃഷ്ണൻ, ഗാനരചന മനു മൻജിത്, സൗണ്ട് ഡിസൈൻ ധനുഷ് നയനാർ, സ്റ്റിൽ ഫോട്ടോഗ്രാഫി സലീഷ് പെരിങ്ങോട്ടുകര, അനൂപ് ചാക്കോ, പബ്ലിസിറ്റി ഡിസൈൻ മാമി ജോ, പി.ആർ.ഒ & മാർക്കറ്റിംഗ് പ്രതീഷ് ശേഖർ എന്നിവരാണ് നിർവഹിക്കുന്നത്.

Tags :

Recent News

Advertisement