Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: asif ali

ആസിഫിനായി പാടിയ ഒരെയൊരു പാട്ടെന്ന് അഫ്സൽ; ‘ജില്ലം ജില്ലാലാ’ വൈബെന്ന് ആരാധകർ

ആസിഫിനായി താൻ ഒരെയൊരു പാട്ടുമാത്രമേ പാടിയിട്ടുള്ളൂ എന്നുപറഞ്ഞാണ് അഫ്സല്‍ പാടുന്നത്. അയർലൻഡിൽ നടന്ന DMA അയർലണ്ട് പൂരം പരിപാടിക്കിടെയാണ് ആസിഫ് അലിയുടെ ഹിറ്റ് പാട്ടുകളിലൊന്നായ ‘ഹണിബീ 2’ലെ ‘ജില്ലം ജില്ലാലാ’ പാടിയത്. അഫ്സല്‍ പാടുമ്പോള്‍ പാട്ടിനൊത്ത് നൃത്തം ചെയ്യുന്ന ആസിഫിനെയും വിഡിയോയിൽ കാണാം. പരിപാടിയുടെ ഓർക്കസ്ട്രേഷൻ സെറ്റ് ചെയ്യും മുൻപ് ആസിഫ് അലിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് അഫ്സൽ പാട്ടുപാടുന്നത്. ‘ഓർക്കസ്ട്രേഷൻ സെറ്റുചെയ്യും മുൻപ് നമുക്ക് ഒരു പാട്ടുപാടിച്ചാലോ’ എന്ന് ആസിഫ്ചോദിക്കുന്നതും വിഡിയോയിൽ കാണാം. ‘ആസിഫിനായി ഞാൻ പാടിയ […]
Read more

കിഷ്കിന്ധാകാണ്ഡത്തെ പ്രശംസിച്ച് ഡേവിഡ് വാർണർ

ഓസിസ് ക്രിക്കറ്റ് താരം ഡേവിഡ് വാർണർ ആസിഫ് അലി നായകനായ ‘കിഷ്കിന്ധാകാണ്ഡം’ എന്ന ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. ബോർഗസ് ആൻഡ്രേ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നുള്ള കിഷ്കിന്ധാ കാണ്ഡത്തെ കുറിച്ചുള്ള വീഡിയോ ആണ് ഡേവിഡ് വാർണർ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്. സാധാരണ, ഒടിടി സ്ട്രീമിംഗുകളും, പാൻ ഇന്ത്യൻ സിനിമകളും സജീവമായതോട് കൂടി മലയാളത്തിലെ പല സിനിമകളും അന്യഭാഷയിലും ചർച്ചയാവാറുണ്ട്. അനുരാഗ് കശ്യപ് മുതൽ കരൺ ജോഹർ വരെ മലയാള സിനിമകളെ പ്രശംസിച്ച് […]
Read more

56 മത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ആസിഫ് അലി- താമര്‍- അജിത് വിനായക ഫിലിംസ് ചിത്രം ‘സര്‍ക്കീട്ട്’

വമ്പന്‍ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ആസിഫ് അലി- താമര്‍ ചിത്രം ‘സര്‍ക്കീട്ട്’ 56 മത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ചലച്ചിത്രോത്സവത്തില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. ഈ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 25 ഇന്ത്യന്‍ ചിത്രങ്ങളില്‍ ഒന്നാണ് ‘സര്‍ക്കീട്ട്’. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മ്മിച്ച ഈ ചിത്രം പൂര്‍ണ്ണമായും ഗള്‍ഫ് രാജ്യങ്ങളിലാണ് ചിത്രീകരിച്ചത്. ആക്ഷന്‍ ഫിലിംസിന്റെ ബാനറില്‍ ചിത്രത്തിന്റെ സഹനിര്‍മ്മാണം നിര്‍വഹിച്ചത് ഫ്ളോറിന്‍ ഡൊമിനിക്. ഒരിക്കലും സാധ്യമാകാന്‍ ഇടയില്ലെന്നു […]
Read more

ത്രില്ലടിപ്പിച്ച് ജിത്തു ജോസഫിന്റെ ‘മിറാഷ്’

ജീത്തു ജോസഫ് സംവിധാനം ചെയ്ത് അപർണ ബാലമുരളി – ആസിഫ് അലി കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘മിറാഷ്’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ത്രില്ലർ ജോണറിൽ എത്തിയ ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷ കാക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. സിനിമയുടെ പേര് പോലെ തന്നെ മരീചികയാണ് ചുറ്റുമുള്ള മനുഷ്യരെല്ലാം എന്ന തോന്നൽ പ്രേക്ഷകരിൽ ജനിപ്പിക്കുന്ന തരത്തിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. രാജ്‌കുമാർ ഫിനാൻഷ്യൽ എന്റർപ്രൈസസിൽ പുതുതായി ജോലിക്കെത്തുന്ന അഭിരാമിയും (അപർണ ബാലമുരളി) കിരണും (ഹക്കിം ഷാജഹാൻ) തമ്മിൽ ഉടലെടുക്കുന്ന സൗഹൃദവും അത് പ്രണയത്തിലേക്ക് വഴി മാറുന്നതും, തുടർന്ന് അവർ […]
Read more

ത്രില്ലും സസ്‌പെന്‍സും നിറച്ച് ജീത്തു ജോസഫ് – ആസിഫ് അലി ചിത്രം ‘മിറാഷ്’ ട്രെയിലര്‍ പുറത്ത്

ഒരു ചെറിയ സംഭവത്തിലൂടെ, മനുഷ്യരുടെ ഉള്ളിലെ പേടിയിലൂടെ, ചെറിയൊരു സംശയത്തിലൂടെയൊക്കെ പ്രേക്ഷകരുടെ മനസ്സില്‍ ഉദ്വേഗം നിറയ്ക്കുന്ന ഒട്ടേറെ സിനിമകളും കഥാപാത്രങ്ങളും സമ്മാനിച്ചിട്ടുള്ളയാളാണ് ജീത്തു ജോസഫ്. ഇപ്പോഴിതാ ഒരു ഓണ്‍ലൈന്‍ ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടറുടെ ജീവിതം മുന്‍ നിര്‍ത്തിക്കൊണ്ട് ആസിഫ് അലിക്കും അപര്‍ണ ബാലമുരളിക്കും ഒപ്പം ഒരു പസില്‍ ഗെയിമുമായി എത്തുകയാണ് ജീത്തു ജോസഫ്. ഇവര്‍ ഒന്നിക്കുന്ന ‘മിറാഷ്’ എന്ന സിനിമയുടെ ത്രില്ലടിപ്പിക്കുന്നതും സസ്‌പെന്‍സ് നിറയ്ക്കുന്നതുമായ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രം സെപ്റ്റംബര്‍ 19ന് വേള്‍ഡ് വൈഡ് റിലീസിനൊരുങ്ങുകയാണ്. മികച്ച പ്രേക്ഷക […]
Read more

‘അമ്മ’യിലെ മാറ്റം നല്ലതിന്; ആസിഫ് അലി

കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ മാറ്റം നല്ലതിനെന്ന് നടൻ ആസിഫ് അലി. വനിതകൾ തലപ്പത്തേക്ക് വരണമെന്നത് തനിക്ക് നേരത്തെ തന്നെയുള്ള അഭിപ്രായമാണ്. പോസിറ്റീവായ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുറഞ്ഞ കാലയളവിൽ ചിലർ സംഘടനയിൽ മാറി നിന്നിരുന്നു. അവരെയും തിരികെ കൊണ്ടുവരണം. ‘അമ്മ’ എന്നത് ഒരു കുടുംബമാണെന്നും ആ കുടുംബത്തിൽ നിന്ന് ആർക്കും വിട്ടുനിൽക്കാനാവില്ലെന്നും ആസിഫ് അലി പറഞ്ഞു.
Read more

ക്രിസ്തുമസ് ആഘോഷിക്കാൻ എത്തുന്നു ‘ടിക്കിടാക്ക’; റിലീസ് അപ്ഡേറ്റ്

ആസിഫ് അലിയുടെ വരാനിരിക്കുന്ന ചിത്രങ്ങളിൽ ഏറ്റവും പുതിയ ചിത്രമാണ് ടിക്കിടാക്ക. കള എന്ന ചിത്രത്തിന് ശേഷം രോഹിത്ത് വി എസ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ എന്റർടൈനർ ജോണറിൽ ആണ് ഒരുങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് സംവിധായകൻ പങ്കുവെച്ച അപ്ഡേറ്റാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ഈ വർഷ൦ അവസാനം ക്രിസ്തുമസ് റിലീസായി ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് സംവിധായകൻ രോഹിത്ത് വി എസ് അറിയിച്ചിരിക്കുന്നത്. ഇൻസ്റ്റ സ്റ്റോറിയിലൂടെയാണ് അദ്ദേഹം ഈ അപ്ഡേറ്റ് പങ്കുവെച്ചത്. സിനിമ ഈ വർഷാവസാനം റിലീസ് ചെയ്യുമെന്ന് ആസിഫും […]
Read more

ഈ നിലത്തു കിടക്കുന്നത് മലയാളത്തിന്റെ പ്രിയ നടൻ; കുറിപ്പുമായി സംവിധയകാൻ

ആസിഫ് അലി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ‘സർക്കീട്ട്’ റിലീസിനെത്തിയിരിക്കുകയാണ്. സിനിമയുടെ റിലീസിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സംവിധായകൻ താമർ പങ്കുവച്ചൊരു ചിത്രവും കുറിപ്പുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.ചിത്രം വൈറലായെങ്കിലും ഒറ്റനോട്ടത്തില്‍ ഇതാരാണ് ചിത്രത്തിൽ കാണുന്നതെന്ന് മനസ്സിലാകില്ല.സിനിമയുടെ ചിത്രീകരണത്തിനിടെ നിലത്ത് പുതച്ച് കിടന്നുറങ്ങുന്ന ആസിഫ് അലിയാണ് ചിത്രത്തിലുള്ളത്. ‘‘രാത്രി രണ്ട് മണിക്ക്, റാസൽഖൈമയിലെ കൊടും തണുപ്പിൽ, ഒരു ചെറിയ പുതപ്പിൽ, ഈ നിലത്ത് കിടക്കുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ആസിഫ് അലിയാണ്. നന്ദി, […]
Read more

ആസിഫ് നിങ്ങള്‍ എന്തൊരു മനുഷ്യനാണ്? സ്നേഹാനുഭവ കുറിപ്പുമായി യുവനടന്‍ അക്ഷയ് അജിത്ത്

പി.ആർ. സുമേരൻ കൊച്ചി: നടന്‍ ആസിഫ് അലിയുമായുള്ള സ്നേഹാനുഭവ കുറിപ്പുമായി സംവിധായകനും നടനുമായ അക്ഷയ് അജിത്ത്. ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും ഒന്നിച്ച ‘അടിയോസ് അമിഗോ’. എന്ന ചിത്രത്തില്‍ ആസിഫിനൊപ്പം അഭിനയിച്ച നടനാണ് അക്ഷയ് അജിത്ത്. ഒട്ടേറെ കവര്‍ സോങ്ങുകളിലൂടെ ശ്രദ്ധേയനായ അക്ഷയ് അജിത്ത് ആസിഫ് അലിയുമായുള്ള തന്‍റെ അനുഭവം പങ്കിടുകയാണ്. ആസിഫ് താങ്കള്‍ എന്തൊരു നല്ല മനുഷ്യനാണ്. സ്നേഹം മാത്രം നിറയുന്ന ഒരു സൗഹൃദം താങ്കള്‍ കാത്തുസൂക്ഷിക്കുന്നു. സഹപ്രവര്‍ത്തകരോട് ഇത്രയോറെ കരുതലോടെ പെരുമാറുന്ന ഒരു യുവനടനുണ്ടോ […]
Read more

തലവന് ശേഷം വീണ്ടും ഒന്നിച്ച് ആസിഫ് അലിയും ജിസ് ജോയിയും

തലവൻ എന്ന ഹിറ്റിനു ശേഷം ആസിഫ് അലിയും ജിസ് ജോയും വീണ്ടും കൈകോർക്കുന്നു. ഡ്രീംകാച്ചർ പ്രൊഡക്ഷൻസ് ബാനറിലാകും ചിത്രത്തിന്റെ നിർമാണം. ഡ്രീംകാച്ചർ പ്രൊഡക്ഷൻസിന്റെ അഞ്ചാമത്തെ സംരംഭമാണിത്. കാലിഷ് പ്രൊഡക്ഷൻസ് ചിത്രത്തിന്‍റെ സഹനിര്‍മ്മാതാക്കളാണ്. ബോബി സഞ്ജയ് ആണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റിൽ, കാനഡയിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റും ഒരു പാസ്‌പോർട്ടും ആണ് കാണിക്കുന്നത്. ഇതിലൂടെ ഒരു പ്രവാസിയുടെ ജീവിതത്തെ ചുറ്റി പറ്റിയാണ് ചിത്രം എന്ന സൂചനയാണ് ലഭിക്കുന്നത്. ജിസ് ജോയിയുടെ ആദ്യ ചിത്രമായ ബൈസൈക്കിൾ […]
Read more
Advertisement
WhiteswanTV Footer