Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തൂക്കിയടിക്കാൻ ടിക്കി ടാക്ക; 22 ഫൈറ്റ് സീനുകളുമായി ആസിഫ് അലി എത്തുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സിഫ് അലിയുടെ കരിയറിലെ ഏറ്റവും വലിയ മാസ് ആക്ഷൻ ചിത്രം എത്തുന്നു . 22 ഫൈറ്റ് സീനുകളുമായി മലയാള സിനിമയിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു ആക്ഷൻ കൊടുങ്കാറ്റിനാണ് ആരാധകർ കാത്തിരിക്കുന്നത്. ആസിഫ് അലി നായകനാകുന്ന Tiki Taka എന്ന ചിത്രത്തെക്കുറിച്ച് പുറത്തുവന്ന പുതിയ വിവരമാണ് ഇപ്പോൾ സിനിമാ പ്രേമികളെ ആവേശത്തിലാഴ്ത്തുന്നത്. ചിത്രത്തിൽ 22 ആക്ഷൻ സീനുകൾ ഉണ്ടെന്നാണ് സംവിധായകൻ രോഹിത് വിഎസ് വെളിപ്പെടുത്തിയിരിക്കുന്നത്. “ഇത് സാധാരണ ആക്ഷൻ സിനിമയല്ല. ആക്ഷനിലൂടെ സഞ്ചരിക്കുന്ന സിനിമയാണ്” എന്ന സംവിധായകന്റെവാക്കുകൾ തന്നെ സിനിമയുടെ സ്കെയിൽ വ്യക്തമാക്കുന്നതാണ്.

മലയാള സിനിമയിലെ പതിവ് ആക്ഷൻ ചിത്രങ്ങളിൽ ഡ്രാമയ്ക്കാണ് കൂടുതൽ പ്രാധാന്യമെങ്കിൽ, ടിക്കി ടാക്കയിൽ കഥ മുന്നോട്ട് പോകുന്നത് തന്നെ ഫൈറ്റുകളിലൂടെയാണെന്നാണ് റിപ്പോർട്ടുകൾ പ്രചരിക്കുന്നത്. അതുകൊണ്ടു തന്നെ ഇത് ഒരു പക്കാ മാസ് തിയേറ്റർ എക്സ്പീരിയൻസ് ആകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇതിനായി ആസിഫ് അലി നടത്തിയ ബോഡി ട്രാൻസ്ഫോർമേഷൻ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. താരത്തിന്റെ പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങിയ സ്പെഷ്യൽ വീഡിയോയിൽ മാസ് ലുക്കിൽ പ്രത്യക്ഷപ്പെട്ട ആസിഫ് സിനിമയുടെ അവസാന ഷെഡ്യൂൾ ചിത്രീകരണം പുരോഗമിക്കുകയാണെന്നും അറിയിച്ചിരുന്നു.

“പ്രേക്ഷകർക്ക് മികച്ച തിയേറ്റർ എക്സ്പീരിയൻസ് നൽകുക എന്നതാണ് ലക്ഷ്യം. ഇത് എന്റെ കെജിഎഫ് ആണെന്നാണ് ഞാൻ വിശ്വസിക്കുന്നത് എന്നാണ് ആസിഫ് അലി പറഞ്ഞത്. 22 ഫൈറ്റ് സീനുകൾ… വമ്പൻ ബോഡി ട്രാൻസ്ഫോർമേഷൻ… മാസ് അവതാരം…ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും വലിയ ആക്ഷൻ സ്ഫോടനമാകുമോ ടിക്കി ടാക്ക? സോഷ്യൽ മീഡിയയിൽ വലിയ ചർച്ചക്ക് വഴിയൊരുക്കിയിരിക്കുകയാണ് ടിക്കി ടാക്ക .

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer