കൊലപാതക പ്രസംഗം നടത്തി എന്ന പേരിൽ എഴുത്തുകാരി കെ ആർ മീരയ്ക്കെതിരെ പോലീസിൽ പരാതിയുമായി രാഹുൽ ഈശ്വർ. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് രാഹുല്‍ ഈശ്വര്‍ പരാതി നല്‍കിയത്.ഷാരോണ്‍ വധക്കേസിനെ മുന്‍നിര്‍ത്തി കെആര്‍ മീര നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ‘ചില സമയത്തൊക്കെ കഷായം കൊടുക്കേണ്ടി വന്നാല്‍ പോലും, സ്ത്രീക്ക് ഒരു ബന്ധത്തില്‍ നിന്ന് ഇറങ്ങിപ്പോകാനുള്ള സ്വാതന്ത്ര്യം ഇല്ലാതെയായാല്‍ ചിലപ്പോള്‍ അവള് കുറ്റവാളിയായി തീരും.
ഈ കുറ്റകൃത്യത്തിലേക്ക് അവളെ നയിക്കാതിരിക്കുക എന്നുള്ളത് ഇപ്പറഞ്ഞ എല്ലാം തികഞ്ഞ കാമുകന്റെ കടമയും കര്‍ത്തവ്യവുമാണ്. അത് ചെയ്യാതിരിക്കുമ്പോഴാണ് പ്രശ്നം’- എന്നായിരുന്നു കെആര്‍ മീര കെഎല്‍എഫ് വേദിയില്‍ പറഞ്ഞത്. എന്നാൽ ഈ പരാമർശത്തിന് പിന്നാലെ വൻ വിമർശങ്ങളാണ് സമൂഹമാധ്യമങ്ങളിൽ അടക്കം ഉയർന്ന വന്നത്.




