സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വന്യജീവി ആക്രമണം: ഇവിടെ സർക്കാർ ഉണ്ടോ?; വനം മന്ത്രി രാജി വെയ്ക്കണമെന്ന് ബിഷപ്പുമാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാഞ്ഞിരപ്പള്ളി: വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നത് പതിവാകുന്ന സാഹചര്യത്തിൽ സർക്കാരിനെതിരെ രൂക്ഷ പ്രതികരണവുമായി കാഞ്ഞിരപ്പള്ളി, താമരശ്ശേരി രൂപത ബിഷപ്പുമാര്‍. സർക്കാരും വനം വകുപ്പും നോക്കുകുത്തികളാണെന്നും ജീവൻ നഷ്ടപ്പെടുന്നത് നോക്കി നിൽക്കുകയാണെന്നുമായായിരുന്നു വിമർശനം. കാഞ്ഞിരപ്പള്ളി പാറത്തോട്ടില്‍ നടന്ന ഇന്‍ഫാം സംസ്ഥാന അസംബ്ലിയില്‍ സംസാരിക്കവെയാണ് ബിഷപ്പുമാരായ മാര്‍ ജോസ് പുളിക്കന്‍, മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ എന്നിവരുടെ വിമര്‍ശനം.

കർഷകരായതുകൊണ്ട് കാർഷികമേഖലയിലെ ആളുകൾക്ക് ഇവിടെ ജീവിക്കാൻ അവകാശമില്ലേ എന്ന ചോദ്യമാണ് താമരശ്ശേരി ബിഷപ്പ് ഉന്നയിച്ചത്. ഇവിടെ എവിടെയാണ് ഭരണം നടക്കുന്നതെന്നും വന്യജീവി ആക്രമണത്തിൽ സർക്കാരിനും വനം വകുപ്പിനും യാതൊരു ഉത്തരവാദിത്തവുമില്ലേയെന്നും വന്യജീവി ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്ന ഈ സാഹചര്യത്തില്‍ സംഭവങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കാന്‍ വനംമന്ത്രി തയ്യാറാകണമെന്നും താമരശേരി അതിരൂപത ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.


ഇവിടെ ഒരു സർക്കാർ ഭരിക്കുന്നുണ്ടോയെന്ന് അറിയണം. വരുന്ന ദിവസങ്ങളിലും ഇക്കാര്യം ഉന്നയിച്ചുകൊണ്ട് വാൻ പ്രക്ഷോപത്തിലേക്ക് നീങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും വന്യജീവി ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെടുമ്പോൾ സർക്കാരും വനം മന്ത്രിയും എവിടെ പോയെന്നും കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ ജോസ് പുളിക്കന്‍ ചോദിച്ചു.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.